16 January 2026, Friday

Related news

January 16, 2026
January 13, 2026
January 13, 2026
January 11, 2026
January 9, 2026
January 2, 2026
December 31, 2025
December 30, 2025
December 23, 2025
December 22, 2025

സ്വമേധയാ മാറിനിൽക്കാൻ തീരുമാനിച്ചു..നടന്‍ സിദ്ദിഖിന്റെ രാജിക്കത്ത് പുറത്ത്….

Janayugom Webdesk
തിരുവനന്തപുരം
August 25, 2024 10:37 am

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചത് ആരോപണം വന്ന സാഹചര്യത്തിലാണെന്ന് നടൻ സിദ്ദിഖ്. നടനെതിരെ യുവനടി ലൈംഗികാതിക്രമ പരാതി ഉന്നയിച്ചതിന് പിന്നാലെയാണ്‌ രാജി. ‘അമ്മ സംഘടന പ്രസിഡന്റ് മോഹൻലാലിന് ആണ് രാജി കത്തയച്ചത്.ആരോപണം വന്ന സാഹചര്യത്തിൽ പദവിയിൽ നിന്ന് സ്വമേധയാ മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ ഊട്ടിയിലാണുള്ളതെന്നും നാട്ടിൽ വന്നിട്ട് പ്രതികരിക്കാമെന്നും സിദ്ദിഖ് പറഞ്ഞു.

‘എനിക്കെതിരെ വന്നിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽപെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ ‘അമ്മ’ യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളുന്നു’ എന്നാണ് രാജി കത്തിൽ സിദ്ധിഖ് പറഞ്ഞിരിക്കുന്നത്.

സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി ഇന്നലെ യുവനടി രംഗത്തെത്തിയിരുന്നു. സിദ്ദിഖിൽ നിന്നും ലൈം​ഗികാതിക്രമം നേരിടേണ്ടി വന്നുവെന്നാണ് യുവനടിയുടെ വെളിപ്പെടുത്തൽ. ‘അമ്മ’ എന്ന സംഘടനയുടെ അധികാര കേന്ദ്രത്തിലിരിക്കുന്ന സിദ്ദിഖ് ക്രിമിനലാണെന്നും ഇപ്പോൾ കാണുന്ന മുഖമല്ല അയാളുടേതെന്നും നടി പറഞ്ഞു.പിന്നാലെയായായിരുന്നു സിദ്ദിഖിന്റെ രാജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.