6 January 2026, Tuesday

Related news

January 6, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026

മുംബൈയിൽ TISS വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി;റാഗിംങെന്ന് സംശയം

Janayugom Webdesk
മുംബൈ
August 25, 2024 7:27 pm

മുംബൈയിലെ ടാറ്റ ഇന്‍സിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ത്ഥിയെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ്.റാഗിംങ് ആകാം മരണകാരണമെന്ന് സംശയിക്കുന്നു.

ലക്‌നൗവില്‍ നിന്നുള്ള അനുരാഗ് ജയ്‌സ് വാള്‍ എന്ന വിദ്യാര്‍ത്ഥിയെ ഇന്നലെ രാവിലെയാണ് വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹ്യൂമന്‍ റിസോഴ്‌സ് പ്രോഗ്രാമില്‍ എന്‌റോള്‍ ചെയ്ത വിദ്യാര്‍ത്ഥി വെള്ളിയാഴ്ച വൈകിട്ട് വാഷിയില്‍ സുഹൃത്തുക്കളുമൊത്ത് ഒരു പാര്‍ട്ടിക്ക് പോയതായി വൃത്തങ്ങള്‍ പറയുന്നു.150 കുട്ടികള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

പിറ്റേദിവസം രാവിലെ ഇയാള്‍ എഴുന്നേല്‍ക്കാതിരുന്നതിനെത്തുടര്‍ന്ന് റൂമിലുള്ള 3 കുട്ടികള്‍ ചെമ്പൂരിലുള്ള ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ ലക്‌നൗവിലുള്ള കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ട്.

തങ്ങള്‍ സ്ഥലത്തെത്തിയതിന് ശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടത്താവൂ എന്ന് കുടുംബം അന്വേഷണ സംഘത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.