11 December 2025, Thursday

Related news

October 31, 2025
May 21, 2025
March 17, 2025
December 13, 2024
October 29, 2024
September 26, 2024
September 19, 2024
September 17, 2024
September 11, 2024
August 29, 2024

ജെസിഐ ജനകീയ പ്രതിഭ പുരസ്‌കാരം പ്രഖ്യാപിച്ചു: മാധ്യമ പുരസ്‌കാരം ഷാജി ഇടപ്പള്ളിക്ക്

Janayugom Webdesk
കൊച്ചി
August 26, 2024 2:58 pm

ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) കൊച്ചിൻ അറുപതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവച്ച വ്യക്തികൾക്കുള്ള ജെസിഐ ജനകീയ പ്രതിഭാ പുരസ്‌കാരം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. മാധ്യമ രംഗത്ത് നിന്നുമുള്ള ജനകീയ പ്രതിഭാ പുരസ്‌കാരത്തിന് അർഹനായത് ജനയുഗം കൊച്ചി ബ്യുറോ ലേഖകൻ ഷാജി ഇടപ്പള്ളിയാണ്. സൂഫി റസൽ ഗായകൻ അഷ്‌റഫ് ഹൈദ്രോസ്, ജീവകാരുണ്യ പ്രവർത്തകൻ അസൈനാർ അരവിഞ്ചാൽ, കണ്ണൂർ, ഭാഷാധ്യാപകൻ ശ്രീകാന്ത് എസ് അയ്മനം, കോട്ടയം, പ്രശസ്ത സൈക്കോളജിസ്റ്റ് ഡോ. പി എ മേരി അനിത, ചിത്രകലാധ്യാപകൻ ആർ കെ ചന്ദ്രബാബു, ലഹരി വിരുദ്ധ പ്രവർത്തകനായ എഎസ്ഐ ശിഹാബ് ചേലപ്പുറം, ഭിന്നശേഷി പ്രവർത്തകൻ രാജീവ് പള്ളുരുത്തി ഉൾപ്പടെ പൊതുജനങ്ങളിൽ നിന്നുള്ള നാമനിർദേശവും വിലയിരുത്തലും പരിഗണിച്ചാണ് വിവിധ ജില്ലകളിൽ നിന്നുള്ള അർഹരായ 60 പ്രതിഭകളെ ജൂറി തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

കലാ , സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെയും മാധ്യമ രംഗത്തെയും, ആതുര ശുശ്രുഷ രംഗം, നിയമ പരിപാലന രംഗം, കായിക മേഖല, വനിതാ സ്വയം സംരംഭകർ, പാലിയേറ്റീവ് കെയർ പ്രവർത്തകർ, സോഷ്യൽ ആക്റ്റീവിട്സ്, ഫയർ ഫോഴ്സ് സേന അംഗങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ ‚മാലിന്യ നിർമാർജന പ്രവർത്തകർ, ഇന്റർനാഷണൽ പാര‑ബാഡ്മിന്റൺ കളിക്കാരും അതിലേറ്റുകളും, ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയക്ക് വേണ്ടി ജീവൻ പണയം വെച്ച് വണ്ടി ഓടിച്ച ആംബുലൻസ് ഡ്രൈവർമാർ , സംഘടിതവും , അസംഘടിതവുമായ മേഖലയിലെ പ്രവർത്തകർ ഉൾപ്പെടെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളാണ് ജനകീയ പ്രതിഭ പുരസ്‌കാരത്തിന് അർഹരായത്.

നാളെ വൈകിട്ട് അഞ്ചിന് എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‍കാരം സമ്മാനിക്കും. ഇതോടനുബന്ധിച്ച് വുമൺ എന്റർപ്രീണർ, സോഷ്യൽ എന്റർപ്രീണർ പുരസ്കാരവും വിതരണം ചെയ്യും. കൂടാതെ ജൂനിയർ ചേംബർ ഇന്റർനാഷണൽ ദേശീയ പ്രസിഡന്റ് അഡ്വ. രാഗേഷ് ശർമ്മയ്ക്ക് സ്വീകരണവും നൽകും. സമ്മേളനത്തിൽ എറണാകുളം എംപി ഹൈബി ഈഡൻ , കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സുദർശൻ കെ എസ് എന്നിവരും രാഷ്ട്രീയ, സാമൂഹിക, ബിസിനസ് മേഖലകളിലെ പ്രമുഖരും ജെസിഐ ഭാരവാഹികളും പങ്കെടുക്കും. നടൻ പാട്ടും ഗസൽ ഗാനവിരുന്നും ഉണ്ടാകും. വാർത്താസമ്മേളനത്തിൽ ജെസിഐ പ്രസിഡന്റ് ഡോ. ഷബീർ ഇഖ്ബാൽ, സെക്രട്ടറി ഷോൺ ജോർജ്ജ് ജോസഫ്, വൈസ് പ്രസിഡന്റ് സൈദ് ഇബ്രാഹിം ഫൈസി, ട്രഷറർ തോംസൺ വി എൽ , ഡയറക്ടർ ഹമീദ് ഗനി എന്നിവർ പങ്കെടുത്തു.

Kerala State - Students Savings Scheme

TOP NEWS

December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.