19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 25, 2024
August 28, 2024
August 26, 2024
July 7, 2024
October 7, 2023
October 4, 2023
September 21, 2023
December 1, 2022
October 5, 2022
August 23, 2022

ശിവാജി പ്രതിമ തകര്‍ന്ന സംഭവം: ശില്പിക്കെതിരെ വധശ്രമക്കേസ്

Janayugom Webdesk
മുംബൈ
August 28, 2024 10:25 pm

മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ കേസെടുത്തു.
ശില്പി ജയ്ദീപ് ആപ്തെയ്ക്കും സ്ട്രക്ചറൽ കൺസൾട്ടന്റ് ചേതൻ പാട്ടീലിനും എതിരെയാണ് വധശ്രമത്തിനും മനഃപൂർവമല്ലാത്ത നരഹത്യക്കും പൊലീസ് കേസെടുത്തിരിക്കുന്നത്. മഹാരാഷ്ട്ര പൊതുമരാമത്ത് വകുപ്പിന്റെ പരാതിയില്‍ മാൽവൻ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ നാവികസേനയും അന്വേഷണം തുടങ്ങി. 

രാജ്കോട്ട് കോട്ടയിലെ 35 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് ഇന്നലെ പൂർണമായും നിലംപൊത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്ത പ്രതിമയാണ് കഴിഞ്ഞദിവസം തകർന്നുവീണത്. നാവികസേനാ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. തകർന്ന സംഭവം മഹാരാഷ്ട്രയില്‍ വന്‍ വിവാദമായി മാറിയിയിരുന്നു. ശിവസേന ഉദ്ധവ് വിഭാഗം ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു. അതിനിടെ സംഭവത്തില്‍ മാപ്പുപറഞ്ഞ് ഉപമുഖ്യമന്ത്രി അജിത് പവാര്‍ രംഗത്തെത്തി. പ്രതിമയുടെ നിർമ്മാണത്തിനായി 2.4 കോടി രൂപ നാവികസേനയ്ക്ക് കൈമാറിയതായി എഫ്ഐആറിൽ പറയുന്നു. ഇന്ത്യന്‍ നേവിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രതിമ നിര്‍മ്മാണം. കുറ്റം തെളിഞ്ഞാൽ ഇരുവര്‍ക്കും 10 വർഷം വരെ തടവ് ലഭിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.