25 December 2025, Thursday

Related news

October 18, 2025
October 1, 2025
September 30, 2025
September 29, 2025
September 28, 2025
September 27, 2025
September 26, 2025
September 24, 2025
September 24, 2025
September 24, 2025

നാഷണൽ സർവീസ് സ്കീം അവാര്‍ഡ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക്

Janayugom Webdesk
തിരുവനന്തപുരം
August 29, 2024 2:23 pm

സംസ്ഥാന സര്‍ക്കാരിന്റെ 2022 ‑23 വിദ്യാഭ്യാസ വർഷത്തെ നാഷണൽ സർവീസ് സ്കീം അവാര്‍ഡ് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക്. ഡോ. ടി പി നഫീസാ ബേബിയാണ് കണ്ണൂര്‍ സര്‍വകലാശാല എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍. സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുക്കാനും കലാലയങ്ങളിലും ദത്ത് ഗ്രാമങ്ങളിലും തനതായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതും പരി​ഗണിച്ചാണ് അവാര്‍ഡെന്ന് മന്ത്രി ആര്‍ ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മികച്ച ഡയറക്ടറേറ്റായി ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷനെയും തെരഞ്ഞെടുത്തു. ഡോ. പി രഞ്ജിത്താണ് എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍.

എപിജെ അബ്ദുള്‍ കലാം ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി (പ്രോഗ്രാം കോര്‍ഡിനേറ്റര്‍ — ഡോ. വി എം ജോയ് വര്‍​ഗീസ്), പുതുക്കോട് മിംസ് കോളജ് ഓഫ് നഴ്‌സിങ് (പ്രോഗ്രാം ഓഫിസര്‍ മീനു പീറ്റര്‍), പെരിന്തല്‍മണ്ണ അല്‍ഷിഫ കോളജ് ഓഫ് ഫാര്‍മസി (പ്രോഗ്രാം ഓഫിസര്‍ -: വി ജുനൈസ്), ശാസ്താംകോട്ട ബസേലിയസ് മാത്യൂസ് കോളജ് ഓഫ് എൻജിനീയറിങ് (പ്രോഗ്രാം ഓഫിസർ : ദർശന എസ് ബാബു) എന്നിവര്‍ പ്രത്യേക പുരസ്കാരത്തിനും അര്‍ഹരായി. എന്‍എസ്എസ് സ്റ്റേറ്റ് ഓഫിസര്‍ ഡോ. ആര്‍ എന്‍ അൻസാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.