18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 10, 2024
August 29, 2024
July 12, 2024
July 2, 2024
July 2, 2024
July 1, 2024
July 1, 2024
June 26, 2024
June 17, 2024

രാഹുല്‍ഗാന്ധിയുടെ രാഷ്ടീയ പ്രവര്‍ത്തനത്തില്‍ മാറ്റം വന്നു; വില കുറച്ചു കാണാന്‍ പാടില്ലെന്ന് സ്മൃതി ഇറാനി

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2024 4:06 pm

രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ മാറ്റം വന്നിട്ടുണ്ടെന്ന് മുന്‍കേന്ദ്രമന്ത്രിയും അമേഠിയിലെ എംപിയുമായിരുന്ന സ്മൃതി ഇറാനി. അദ്ദേഹം വിജയിച്ചുവന്ന് സ്വയം കരുതുന്നു. ജാതി രാഷ്ട്രീയം മുതല്‍ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങള്‍ വരെ അദ്ദേഹം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും സ്മൃതി ഇറാനി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴും പാര്‍ലമെന്റില്‍ വെള്ള ടീ ഷര്‍ട്ട് ധരിക്കുമ്പോഴും യുവാക്കള്‍ക്ക് എന്ത് സന്ദേശമാണ് നല്‍കുക എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനാണ്. പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടാന്‍ കരുതിക്കൂട്ടിയുടെ നീക്കങ്ങള്‍ അദ്ദേഹം നടത്തുന്നുവെന്നും സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു. നല്ലതോ മോശമോ അപക്വമോ ആവട്ടെ, അദ്ദേഹത്തിന്റെ പ്രവൃത്തികളെ വിലകുറച്ച് കാണാന്‍ പാടില്ല. അത് വ്യത്യസ്തമായ രാഷ്ട്രീയത്തെ പ്രതിനിധാനംചെയ്യുന്നു.

രാഹുല്‍ഗാന്ധി നടത്തിയ ക്ഷേത്രദര്‍ശനങ്ങളില്‍നിന്ന് അദ്ദേഹത്തിന് യാതൊരു ഗുണവുമുണ്ടായില്ല. അത് തമാശയായി മാറി. ചിലര്‍ അത് കാപട്യമാണെന്ന് കരുതി. ഇത് ഫലിക്കാതെ വന്നതോടെ ജാതി രാഷ്ട്രീയത്തിലേക്ക് മാറിയെന്നും അവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.