സംസ്ഥാന സര്‍ക്കാര്‍ സ്ത്രീപക്ഷത്താണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിനിമയിലെ സ്ത്രീകളുടെ അന്തസും സുരക്ഷിതത്വവും ഉറപ്പാക്കാന്‍ ഇന്ത്യയില്‍ ആദ്യമായി ഒരു ഉന്നതാധികാരകമ്മിറ്റിയെ വച്ച സര്‍ക്കാരാണിത്. അതാണ് ഹേമകമ്മിറ്റി. ആ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ഏറ്റവും ഉന്നതരായ പൊലീസ് സംഘത്തെ തന്നെയാണ് സര്‍ക്കാര്‍ നിയമിച്ചത്.
ആ സംഘത്തില്‍ നാല് ഉന്നത ഐപിഎസ് ഓഫിസര്‍മാര്‍ ഉണ്ടാകുമെന്ന് ഉറപ്പാക്കി. ഇതെല്ലാം വ്യക്തമാക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീകളുടെ ഭാഗത്താണെന്നാണ്. ഇരകള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. അങ്ങനെ ആയിരിക്കുമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉറപ്പുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ നീങ്ങുന്നത് ഏറ്റവും ശരിയായ വഴിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേ തരത്തിലുള്ള ആരോപണത്തിന് വിധേയരായ എംഎല്‍എമാരുണ്ട് കോണ്‍ഗ്രസിലെന്നും മുകേഷിന്റെ രാജി ആവശ്യത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ആരോപണം എന്നത് മാത്രമല്ല വിഷയം. ഇക്കാര്യത്തില്‍ കാത്തിരിക്കാമെന്നും ധൃതിവയ്ക്കേണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.