23 December 2025, Tuesday

Related news

November 6, 2025
October 19, 2025
October 3, 2025
July 25, 2025
July 16, 2025
July 13, 2025
July 12, 2025
July 9, 2025
June 2, 2025
May 22, 2025

കാരവനിൽ ഒളിക്യാമറ വെച്ച് നടിയുമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി

വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാര്‍
Janayugom Webdesk
തിരുവനന്തപുരം
August 31, 2024 11:18 am

മലയാള സിനിമ സെറ്റിൽ കാരവനിൽ ഒളിക്യാമറ വെച്ച് നടിയുമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയെന്ന വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാര്‍. ഈ ദൃശ്യങ്ങള്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ആസ്വദിക്കുന്നത് താന്‍ കണ്ടെന്നും അവർ പറഞ്ഞു. ഇതിന്റെ പേരില്‍ കാരവന്‍ വേണ്ടെന്ന് പറഞ്ഞ് താന്‍ ഹോട്ടലില്‍ പോയി വസ്‌ത്രം മാറിയെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നും മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ടെന്നും രാധിക പറഞ്ഞു . 

‘നോ’എന്നു പറയാൻ പെൺകുട്ടികൾ പഠിക്കണം. പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇപ്പോൾ എല്ലാം പെൺകുട്ടികളുടെ തലയിലേക്ക് കെട്ടിവയ്ക്കുകയാണ്. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. നടിമാരുടെ പേര് വച്ച് ഫോൾഡർ ഉണ്ടാക്കിയിട്ടുണ്ടെന്നും തിരഞ്ഞാൽ ആ വിഡിയോ കാണാനാകുമെന്നും അവർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.