12 December 2025, Friday

Related news

November 9, 2025
November 8, 2025
November 1, 2025
October 8, 2025
July 25, 2025
July 9, 2025
June 30, 2025
May 31, 2025
May 14, 2025
November 18, 2024

ക്യാബിൻ ബിജെപി പ്രവര്‍ത്തകര്‍ക്കായി നീക്കിവച്ചത്; മോഡി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍മാത്രം, വന്ദേഭാരതിൽ യുവതിയോട് മോശമായി പെരുമാറി ബിജെപി പ്രവർത്തകർ

വീഡിയോ വൈറല്‍
Janayugom Webdesk
ന്യൂഡൽഹി
September 1, 2024 12:53 pm

പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വന്ദേഭാരത് എക്സ്പ്രസില്‍ യാത്രക്കാരിയോട് മോശമായി പെരുമാറി ബിജെപി പ്രവര്‍ത്തകര്‍. ഈ ഓഗസ്റ്റ് 31നാണ് മീററ്റ്-ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. ട്രെയിനിനുള്ളില്‍വച്ച് ബിജെപി പ്രവർത്തകർ തങ്ങളെ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതായി യാത്രക്കാരി ആരോപിച്ചു.

ഭക്ഷണം കഴിക്കാനായി ട്രെയിൻ കോച്ചിലൂടെ നീങ്ങുന്നതിനിടെയാണ് തങ്ങൾ ആക്രമിക്കപ്പെട്ടതെന്ന് യുവതി പറഞ്ഞു. ക്യാബിൻ ബിജെപി അംഗങ്ങൾക്കായി നീക്കിവച്ചതാണെന്നുപറഞ്ഞ് തങ്ങളെ കടന്നുപോകാൻ അനുവദിക്കുന്നില്ലെന്നും അവകാശപ്പെട്ട് ഒരാൾ അവരുടെ വഴി തടഞ്ഞുവെന്ന് യാത്രക്കാര്‍ പറയുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.