26 December 2025, Friday

Related news

December 26, 2025
December 25, 2025
December 25, 2025
December 25, 2025
December 25, 2025
December 23, 2025
December 22, 2025
December 22, 2025
December 18, 2025
December 17, 2025

രാജ്യത്ത് നടക്കുന്നത് ഭയത്തിന്റെ ഭരണമെന്ന് രാഹുല്‍ഗാന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
September 2, 2024 3:39 pm

ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെ,പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ രാജ്യത്തുടനീളം നടക്കുന്ന സാഹചര്യത്തില്‍ നരേന്ദ്രമോഡിയുടെനേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹല്‍ഗാന്ധി. രാജ്യത്തുടനീളം ഇപ്പോള്‍ നടക്കന്നത് ഭയത്തിന്റെ ഭരണമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുകയാണ്, സർക്കാർ സംവിധാനങ്ങൾ നിശബ്ദ കാഴ്ചക്കാരായി നോക്കിനിൽക്കുകയാണ്. രാഹുൽ പോസ്റ്റിൽ പറഞ്ഞു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ അക്രമകാരികള്‍ക്ക് അഴിഞ്ഞാടന്‍ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങൾക്കും നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയായി അക്രമങ്ങള്‍ മാറി.

ഇന്ത്യയുടെ സാമുദായിക ഐക്യത്തിനും പൗരന്മാരുടെ അവകാശങ്ങൾക്കും നേരെയുള്ള ഏതൊരു ആക്രമണവും ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ് അദ്ദേഹം പറഞ്ഞു.ഹരിയാനയിലെ ചർഖി ദാദ്രിയിൽ ഓഗസ്റ്റ് 27 ന് നടന്ന സംഭവത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള മുസ്ലീം കുടിയേറ്റ തൊഴിലാളിയെ ഒരു സംഘം പശു സംരക്ഷകർ തല്ലിക്കൊന്നു. ഇയാൾ ബീഫ് കഴിച്ചെന്ന സംശയത്തെ തുടർന്നുണ്ടായ ആക്രമണത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

ആക്രമണവുമായി ബന്ധപ്പെട്ട് വിജിലൻസ് ഗ്രൂപ്പിലെ അഞ്ച് അംഗങ്ങളെ പ്രാദേശിക അധികാരികൾ അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.മഹാരാഷ്ട്രയിലെതാണ് രണ്ടാമത്തെ സംഭവം, ധൂലെയിൽ ട്രെയിനിൽ യാത്രക്കാർ ഒരു വൃദ്ധനെ മർദ്ദിച്ചു. അഷ്‌റഫ് അലി സയ്യിദ് എന്നയാൾ തൻ്റെ മകളെ മാലേഗാവിൽ സന്ദർശിക്കാൻ പോകുമ്പോഴാണ് ബീഫ് കൊണ്ടുപോയി എന്നാരോപിച്ച് ആക്രമിക്കപ്പെട്ടത്.

സംഭവത്തിന്റെ വീഡിയോ സമൂഹമമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയും ജനരോഷത്തിന് കാരണമാവുകയും ചെയ്തു.രണ്ട് സംഭവങ്ങളുടെയും, സ്ക്രീന്‍ഷോര്‍ട്ടുകളും, വീഡിയോകളും രാഹുല്‍ പങ്കുവെച്ചു.വിദ്വേഷ ശക്തികൾക്കെതിരെ രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് പാർട്ടി തുടരുമെന്നും രാഹുൽ പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025
December 25, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.