21 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 3, 2024
May 19, 2024
April 16, 2024
April 16, 2024
April 2, 2024
March 19, 2024
November 21, 2023
September 14, 2023
February 3, 2023
November 28, 2022

പത‍ജ്ഞലിയുടെ ആയുര്‍വേദ പല്‍പ്പൊടിയില്‍ മാംസാംശം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി പരാതിക്കാരന്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 3, 2024 12:28 pm

പതജ്ഞലി സസ്യാധിഷ്ഠിത ഉല്‍പ്പന്നമാണെന്ന് പരസ്യം നല്‍കിയ ദിവ്യദന്ത്മ‍ഞ്ചന്‍ എന്ന പല്‍പ്പൊടിയില്‍ മാംസാംശമുണ്ടെന്ന് ഹര്‍ജി. അഭിഭാഷകനായ നിതിന്‍ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്. ബാബാ രാംദേവിനും പതജ്‍ഞലിയുടെ ദിവ്യ ഫാര്‍മസിക്കുമെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ആണ് ഹാര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ബാബാ രാംദേവിനും, കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

വെജിറ്റേറിയൻ വിഭാഗമാണെന്ന് ലേബൽ ചെയ്ത് പൽപ്പൊടിയിലാണ് മാംസാംശം കണ്ടെത്തിയത്. പൽപ്പൊടിയുടെ പാക്കേജിങ്ങിൽ സസ്യാഹാരവും സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങളാണണെന്ന് വ്യക്തമാക്കുന്ന പച്ച ഡോട്ട് നൽകിയിട്ടുണ്ട്. എന്നാൽ വർഷങ്ങൾക്ക് ശേഷം ചേരുവകളുടെ പട്ടിക പരിശോധിച്ചപ്പോഴാണ് മാംസ ഭാഗങ്ങളും ഉണ്ടെന്ന് കണ്ടെത്തിയത്.സസ്യാധിഷ്ഠിത പൽപ്പൊടിയാണെന്ന് വിശ്വസിച്ച് ദീർഘകാലമായി ഹർജിക്കാരനും അവരുടെ കുടുംബവും ഉപയോഗിച്ചിരുന്നു.

എന്നാൽ അടുത്തിടെയാണ് ചേരുവകളിൽ കണവ മീനിന്റെ ഭാഗങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചത്. സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ എന്ന് വിശ്വസിച്ച് വാങ്ങുന്നവരെ വഞ്ചിക്കുകയാണ് കമ്പനി ചെയ്യുന്നതെന്നാണ് ഹർജിക്കാരൻ പറയുന്നത്. പതഞ്ജലിയുടെ പരസ്യങ്ങളെ പറ്റിയും ജുഡീഷ്യൽ അന്വേഷണം ആവശ്യമാണെന്നമാണെന്നും ഹർജിയിൽ പറയുന്നു. കേസ് നവംബർ 28 ന് വീണ്ടും പരിഗണിക്കും.

നേരത്തേയും പതഞ്ജലിക്കെതിരെ ഒരുപാട് പരാതികൾ കോടതിക്കു മുൻപാകെ വന്നിട്ടുണ്ട്. കോവിഡിനെ ചെറുക്കുമെന്നു പറഞ്ഞ് പുറത്തിറക്കിയ കൊറോണില്‍ മരുന്നിനെതിരെ കോടതി നടപടിയെടുത്തിരുന്നു. കമ്പനിയുടെ കര്‍പ്പൂരം ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിൻവലിക്കണമെന്ന ഇടക്കാല ഉത്തരവ് ലംഘിച്ചതിൽ ബോംബെ ഹൈക്കോടതി നാലു കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ 14 പതഞ്ജലി ഉല്‍പന്നങ്ങളുടെ ലൈസന്‍സും റദ്ദാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.