21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 19, 2025
April 19, 2025
April 17, 2025
April 15, 2025
April 15, 2025
April 13, 2025
April 9, 2025
April 7, 2025

യുവനടിയുടെ പരാതി; നടന്‍ അലൻസിയറിനെതിരെ ലൈം ഗികാതിക്രമ കേസ്

Janayugom Webdesk
തിരുവനന്തപുരം
September 4, 2024 10:38 am

നടന്‍ അലൻസിയറിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്ത് പൊലീസ്. യുവനടിയുടെ പരാതിയിലാണ് എറണാകുളം ചെങ്ങമനാട് പൊലീസ് കേസെടുത്തത്. 2017ൽ ബംഗളൂരുവിൽ വെച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. ഐപിസി 354 വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രത്യേക അന്വേഷണസംഘം കേസന്വേഷണം ഏറ്റെടുക്കും. 

കഴിഞ്ഞ ദിവസം മറ്റൊരു യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ പൊലീസ് കേസെടുത്തു. അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമാതാവ് എ കെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്. കേസില്‍ ആറാം പ്രതിയാണ് നിവിൻ പോളി. എന്നാല്‍ പരാതി അടിസ്ഥാനരഹിതമാണെന്നും ഈ പെൺകുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും നിവിൻ പോളി പറഞ്ഞു. പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നു കരുതിക്കൂട്ടി അപകീർത്തിപ്പെടുത്താൻ നടത്തുന്ന ശ്രമമാണിതെന്നും നടന്‍ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.