22 January 2026, Thursday

Related news

January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025

മലപ്പുറത്ത് വീടിനു തീവെച്ചു; ഗൃഹനാഥൻ ഉൾപ്പെടെ മൂന്നുപേർ വെന്തുമരിച്ചു

Janayugom Webdesk
പൊന്നാനി
September 4, 2024 1:31 pm

മാറഞ്ചേരി കാഞ്ഞിരമുക്ക് പുറങ്ങിൽ ഗൃഹനാഥൻ കിടപ്പുമുറിക്ക് പെട്രോളൊഴിച്ച് തീയിട്ട് മൂന്ന് പേർ മരിച്ചു. ഏറാട്ട് വീട്ടിൽ സരസ്വതി (74), മകൻ മണികണ്ഠൻ (53), ഭാര്യ റീന (48) എന്നിവരാണ് മരിച്ചത്. ഇവരുടെ മക്കളായ അനിരുദ്ധൻ, നന്ദന എന്നിവർ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് മണികണ്ഠനും ഭാര്യയും കിടന്ന മുറിയില്‍ തീപിടിച്ചത്. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടയാണ് മക്കൾക്ക് പൊള്ളലേറ്റത്. തീ പുറത്തേക്ക് പടര്‍ന്നാണ് കിടപ്പുരോഗിയായ അമ്മക്ക് പൊള്ളലേറ്റതെന്നാണ് നിഗമനം. സമീപവാസിയായ സജീവനാണ് പുലര്‍ച്ചെ മണികണ്ഠന്റെ വീട്ടിൽ നിന്നും തീഉയരുന്നത് കണ്ടത്. വീട്ടിലെത്തിയപ്പാള്‍ എല്ലാവരും പൊള്ളലേറ്റ നിലയിലായിരുന്നു. നാട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. 

രണ്ടാഴ്ച മുമ്പാണ് മണികണ്ഠന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. കിടപ്പുമുറിയില്‍ സ്വയം പെട്രൊൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടാണ് കാരണമെന്നും മണികണ്ഠന്‍ തന്നെ പൊലീസിന് മൊഴി നല്‍കിയെന്നാണ് വിവരം.
പപ്പടം കടകളിൽ വിതരണം ചെയ്യുന്ന ജോലിയാണ് മണികണ്ഠന്. ഭാര്യ റീന കാഞ്ഞിരമുക്ക് സ്കൂളിലെ ജീവനക്കാരിയാണ്.
പെരുമ്പടപ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജില്‍ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. 

മണികണ്ഠന്റെ

കിടപ്പുമുറിയിൽ സ്വയം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നുവെന്ന് മണികണ്ഠൻ തന്നെ പോലീസിന് മൊഴി നൽകിയിരുന്നു. വീട്ടിൽനിന്ന് കൂട്ട നിലവിളികേട്ട അയൽവാസികൾ എത്തിയാണ് പൊള്ളലേറ്റവരെ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം മണികണ്ഠനും പിന്നീട് അമ്മയും ഭാര്യയും മരിച്ചു. ചികിത്സയിൽ കഴിയുന്ന മക്കളുടെ നില ഗുരുതരമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.