18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 16, 2024
December 6, 2024
December 3, 2024
December 1, 2024
November 30, 2024
November 28, 2024
November 26, 2024
November 23, 2024
November 14, 2024
November 10, 2024

ബന്ദിപൂവ് കൃഷിയുമായി നഗരസഭ ആരോഗ്യ വിഭാഗം 

Janayugom Webdesk
ആലപ്പുഴ
September 4, 2024 7:51 pm

പൊന്നിൻ ചിങ്ങത്തിൽ അത്തപ്പൂക്കളമൊരുക്കാൻ ബന്ദിപൂവ് കൃഷിയുമായി ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം. നഗരചത്വരത്തിൽ ആരോഗ്യ വിഭാഗം ഓഫീസിനോടു ചേർന്ന് 2000 ബന്ദി തൈകളാണ് നട്ടിട്ടുള്ളത്. മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കിടയിലും സമയം കണ്ടെത്തിയാണ് ജീവനക്കാരും, തൊഴിലാളികളും സന്ദർശകർക്ക് ആകർഷകമാം വിധം കൃഷി പരിപാലിച്ചു വരുന്നത്.

 

ബന്ദിപൂവ് കൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൺ കെകെ ജയമ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ എസ് കവിത, വികസനകാര്യ ചെയർപേഴ്സൺ എം ജി സതീദേവി, ഹെൽത്ത് ഓഫീസർ കെ പി വർഗ്ഗീസ്, മാലിന്യ മുക്ത നവകേരളം നോഡൽ ഓഫീസർ സി ജയകുമാർ, ഹെത്ത് ഇൻസ്പെക്ടർമാരായ ഷാംകുമാർ, മനോജ്, ശങ്കർമണി, കൃഷ്ണ മോഹൻ, ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.