22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 12, 2024
November 8, 2024
November 7, 2024
November 4, 2024
October 25, 2024
October 25, 2024
October 23, 2024
October 21, 2024
October 21, 2024

ഇഡി ശേഖരിച്ച എല്ലാ രേഖകളും പ്രതിഭാഗത്തിന് കൈമാറാനാകില്ലെന്ന നിലപാട് ഭരണഘടന അവകാശങ്ങളുടെ ലംഘനമാകില്ലേയെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2024 9:48 am

അന്വേഷണഘട്ടത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ച എല്ലാ രേഖകളും പ്രതിഭാഗത്തിന് കൈമാറാനാകില്ലെന്ന നിലപാട് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാകില്ലേയെന്ന് സുപ്രീംകോടതി. സാങ്കേതിക കാരണങ്ങള്‍ മാത്രം ഉന്നയിച്ച് ഏജന്‍സിയുടെ കൈവശമുള്ള രേഖകള്‍ നിഷേധിക്കുന്നത് ശരിയാണോയെന്ന് ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബഞ്ച് ചോദിച്ചു. സാങ്കേതികമായ കാരണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ രേഖകള്‍ നിഷേധിക്കന്നത് നിഷേധിക്കുന്നത്‌ ഭരണഘടനയുടെ 21–-ാം അനുച്ഛേദത്തിന്റെ ലംഘനമാകില്ലേയെന്ന ചോദ്യമാണുയരുന്നത്‌. ഇപ്പോൾ നിയമം കാര്യമായി പുരോഗമിച്ചിരിക്കുന്നു.

ഭരണഘടനയുടെ കൂടുതൽ വ്യാഖ്യാനങ്ങളും ഉണ്ടാകുന്നു. അങ്ങനെ ഒരു കാലത്ത്‌ ഞങ്ങളുടെ പക്കലുള്ള ചില രേഖകൾ പ്രതിഭാഗത്തിന്‌ തരാൻ പറ്റില്ലെന്ന്‌ ഏജൻസിക്ക്‌ പറയാൻ കഴിയുമോയെന്ന ചോദ്യമാണുയരുന്നത്‌’ ജസ്‌റ്റിസ്‌ അഹ്‌സനുദീൻ അമാനുള്ള, ജസ്‌റ്റിസ്‌ അഗസ്‌റ്റിൻ ജോർജ്‌ മാസിഹ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ ചോദിച്ചു.

നേരത്തെ ഡൽഹി ഹൈക്കോടതി, ഇഡി എല്ലാ രേഖകളും പ്രതിഭാഗത്തിന്‌ കൈമാറേണ്ടതില്ലെന്ന്‌ ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീംകോടതി വാദംകേൾക്കൽ പൂർത്തിയാക്കി വിധി പറയാൻ മാറ്റി. വിചാരണ തുടങ്ങുന്നതിന്‌ മുമ്പ്‌ എല്ലാ രേഖകളും കൈമാറാൻ ഇഡിക്ക്‌ ബാധ്യതയില്ലെന്ന വാദമാണ്‌ ഇഡി പ്രധാനമായും ഉയർത്തിയത്‌.

വിചാരണ തുടങ്ങുന്നതുവരെ ഏതെല്ലാം രേഖകൾ ഇഡിയുടെ പക്കലുണ്ടെന്ന പട്ടിക മാത്രമേ പ്രതിഭാഗത്തിന്‌ നൽകേണ്ടതുള്ളു. കുറ്റങ്ങൾ ചുമത്തിയശേഷമേ പ്രോസിക്യൂഷന്റെ പക്കലുള്ള എല്ലാ രേഖകളും കൈമാറേണ്ട കാര്യമുള്ളുവെന്ന്‌ ഇഡി വാദിച്ചു. എന്നാൽ, ഇഡി വിചാരണയ്‌ക്ക്‌ ആശ്രയിക്കുന്നതും അല്ലാത്തതുമായ എല്ലാ രേഖകളും പ്രതിഭാഗത്തിന്‌ കൈമാറണമെന്ന്‌ എതിർഭാഗം ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.