13 February 2026, Friday

Related news

February 12, 2026
February 10, 2026
February 7, 2026
February 7, 2026
February 6, 2026
February 6, 2026
February 4, 2026
February 3, 2026
February 2, 2026
January 31, 2026

സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം; സര്‍ക്കാര്‍ ഡോക്ടർ അറസ്റ്റിൽ

Janayugom Webdesk
ചെന്നൈ
September 5, 2024 2:07 pm

സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ഡോക്ടറായ സാംസണെ(31)യാണ് പോക്‌സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ പ്രൈമറി സ്കൂൾ വിദ്യാര്‍ഥിനികളെ ചികിത്സിക്കാനെത്തുന്നതിന്റെ മറവിലാണ് ഇയാള്‍ ലൈംഗികാതിക്രമം നടത്തിയിരുന്നത്. അതിക്രമത്തിനിരയായ വിദ്യാര്‍ഥിനികള്‍ ചൈല്‍ഡ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ സ്‌കൂളില്‍ നേരിട്ടെത്തി വിദ്യാര്‍ഥിനികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് പരാതി പോലീസിന് കൈമാറുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സാംസണിന്റെ അമ്മ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് അതിക്രമത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാംക്ലാസ് മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള വിദ്യാര്‍ഥിനികളെയാണ് ഇരകളായിരുന്നത്. വിദ്യാര്‍ഥിനികളെ പരിശോധിക്കാനും ചികിത്സ നല്‍കാനുമാണ് പ്രതി ഹോസ്റ്റലില്‍ വന്നിരുന്നത്. എന്നാല്‍, ഇതിന്റെ മറവില്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പ്രതിയായ സാംസണ്‍ 2017‑ലാണ് പുതുച്ചേരിയില്‍നിന്ന് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. 2021‑ല്‍ ഇയാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറി. നേരത്തെ തൂത്തുക്കുടിയില്‍ ജോലിചെയ്തിരുന്ന പ്രതി സ്ഥലംമാറ്റം ലഭിച്ചാണ് തിരുച്ചിറപ്പള്ളിയില്‍ എത്തിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.