25 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 6, 2024
July 22, 2024
June 11, 2024
April 20, 2024
April 18, 2024
April 17, 2024
November 5, 2023
September 1, 2023
August 9, 2023

ആരും സ്വയം ദൈവമാണെന്ന് വിചാരിക്കരുത് ; മോഡിക്കെതിരെ ഒളിയമ്പുമായി മോഹൻ ഭാഗവത്

Janayugom Webdesk
പൂനെ
September 6, 2024 5:37 pm

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഒളിയമ്പുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഒരാളുടെ പ്രവര്‍ത്തി കാണുന്ന ജനമാണ് അദ്ദേഹത്തെ ദൈവമെന്ന് വിശേഷിപ്പിക്കുകയെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. അല്ലാതെ ആരും സ്വയം ദൈവം എന്ന് വിളിക്കില്ലെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടി കഴിയുന്നയത്ര നല്ലത് ചെയ്യണം. തിളങ്ങുകയോ വേറിട്ട് നില്‍ക്കുകയോ ചെയ്യരുതെന്ന് ആരും പറയുന്നില്ല. ജോലിയിലൂടെ എല്ലാവര്‍ക്കും ആദരണീയ വ്യക്തികള്‍ ആകാമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ആ തലത്തിലേക്ക് നമ്മള്‍ എത്തിയിട്ടുണ്ടോയെന്ന് തീരുമാനിക്കുന്നത് നമ്മള്‍ അല്ല, മറ്റുള്ളവരാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. തന്റെ ജനനം ദൈവികമായ ഒന്നല്ലെന്നും ദൈവം അയച്ചതാണെന്നും അവകാശപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മോദിയുടെ ഊര്‍ജ്ജത്തിന്റെ കേന്ദ്രം എന്താണെന്ന അഭിമുഖത്തിലെ ചോദ്യത്തോടായിരുന്നു പ്രതികരണം. ‘എന്റെ അമ്മ ജീവിച്ചിരിക്കുന്നതുവരെ, ഒരുപക്ഷേ എന്റെ ജനനം ഒരു ജൈവികമായ ഒന്നാണെന്ന ധാരണ എനിക്കുണ്ടായിരുന്നു. അവരുടെ വിയോഗത്തിന് ശേഷം, എല്ലാ അനുഭവങ്ങളും നോക്കുമ്പോള്‍, എന്നെ ദൈവം അയച്ചതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. താന്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഊര്‍ജ്ജം ജൈവികമായ ശരീരത്തില്‍ നിന്ന് ഉണ്ടാകാന്‍ കഴിയില്ലെന്നും ചിലത് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന ദൈവം ഊര്‍ജ്ജം നല്‍കി തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നുമായിരുന്നു മോദി പറഞ്ഞത്.

ചിലർ ഭ​ഗവാൻ ആകണമെന്നാണ് ആഗ്രഹമെന്ന് ജൂലൈയിൽ ഝാർഖണ്ഡിൽ നടന്ന പരിപാടിയിൽ മോഹൻ ഭാഗവത് പറഞ്ഞിരുന്നു. ഇത് മോദിയെ ഉദ്ദേശിച്ചാണെന്ന് അന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാന്യത പുലർത്തിയില്ലെന്നും ജനസേവകൻ അഹങ്കാരിയാകരുതെന്നും മോഹൻ ഭാഗവത് മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.