30 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 24, 2024
December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024

വധശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം: മാര്‍ഗ്ഗരേഖ വേണമെന്ന് സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 7, 2024 10:42 am

വധശിക്ഷ നടപ്പാക്കാന്‍ അസാധാരണ കാലതാമസമുണ്ടാകുന്നത് ഒഴിവാക്കാന്‍ കൃത്യമായ മാര്‍ഗരേഖ വേണമെന്ന് സുപ്രീംകോടതി. ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസം, ശിക്ഷ കാത്ത്‌ കഴിയുന്ന കുറ്റവാളിയുടെതലയ്‌ക്ക്‌ മുകളിൽ ഒരു വാൾതൂങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടാക്കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

മേൽക്കോടതി വധശിക്ഷ ശരിവയ്‌ക്കുകയും കുറ്റവാളി ദയാഹർജി സമർപ്പിക്കുകയും ചെയ്‌ത സാഹചര്യത്തിൽ ശിക്ഷ നടപ്പാക്കുന്നതിൽ സെഷൻസ്‌ കോടതികൾക്കുണ്ടാകുന്ന ആശയക്കുഴപ്പമാണ്‌ വലിയ കാലതാമസത്തിനിടയാക്കുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിൽ, സിആർപിസി 413, 414 വകുപ്പുകൾ അനുസരിച്ചും ഭാരതീയ നാഗരിക്‌ സുരക്ഷാ സംഹിത (ബിഎൻഎസ്‌എസ്‌) 453, 454 വകുപ്പുകൾ അനുസരിച്ചും ശിക്ഷ നടപ്പാക്കേണ്ടത്‌ എങ്ങനെയെന്ന കാര്യത്തിൽ വ്യക്തമായ മാർഗനിർദേശം പുറപ്പെടുവിക്കേണ്ടതാണെന്നും സുപ്രീംകോടതി പറഞ്ഞു.

2007ൽ മഹാരാഷ്ട്രയിൽ യുവതിയെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിലെ രണ്ട്‌ പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ബോംബെ ഹൈക്കോടതി 35 വർഷം വീതം തടവുശിക്ഷയായി ഇളവ് ചെയ്‌തിരുന്നു. മഹാരാഷ്ട്ര സർക്കാർ 2019ൽ നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.

Delay in Exe­cu­tion: Supreme Court Needs Guidelines

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.