21 December 2025, Sunday

Related news

December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 7, 2025
December 6, 2025

എഡിജിപി എം ആർ അജിത്ത് കുമാ‍ർ സിപിഎമ്മുകാരനല്ല: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
കോഴിക്കോട്
September 7, 2024 6:23 pm

എഡിജിപി എം ആർ അജിത്ത് കുമാ‍ർ സിപിഎമ്മുകാരനല്ലെന്ന് മന്ത്രി എം ബി രാജേഷ്. ആർഎസ്എസ് നേതാവുമായി എം ആർ അജിത്ത് കുമാ‍ർ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ആർഎസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയോയെന്ന് തനിക്ക് അറിയില്ല. അത്തരത്തിൽ കൂടിക്കാഴ്ച നടത്തിയോ എന്നത് അന്വേഷണത്തിൽ വ്യക്തമാകും.

ആർഎസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ് സിപിഎം. ഉദ്യോഗസ്ഥർ ആരെയെല്ലാം കാണാൻ പോകുന്നുണ്ട്? മുഖ്യമന്ത്രി പിണറായി വിജയന്റെ തലക്ക് വിലയിട്ടവരാണ് ആർഎസ്എസുകാര്‍. ഇപ്പോള്‍ നടക്കുന്നത് ആസൂത്രിത പ്രചാരണമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും എം ബി രാജേഷ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.