നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തെത്തുടർന്നാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പ്രാഥമിക വിവരം. തന്നെ സിഐഎസ്എഫ് മർദിച്ചുവെന്ന് വിനായകൻ ആരോപിച്ചു.
ഗോവയിലേക്കുള്ള കണക്ടിങ് ഫ്ളൈറ്റിനായാണ് വിനായകൻ ഹൈദരാബാദിൽ എത്തിയത്. നിലവിൽ ഗോവയിലാണ് വിനായകൻ താമസിക്കുന്നത്. കൊച്ചിയിൽ ഒരു സ്വകാര്യ ആവശ്യത്തിനായാണ് എത്തിയതെന്നാണ് വിവരം. എന്താണ് വാക്കുതർക്കത്തിലേക്ക് എത്തിയതെന്നതിൽ പ്രാഥമികമായി വ്യക്തതയായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.