28 December 2025, Sunday

Related news

December 2, 2025
November 23, 2025
November 8, 2025
October 18, 2025
October 9, 2025
October 7, 2025
October 4, 2025
October 3, 2025
October 3, 2025
September 29, 2025

നടൻ വിജയുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം

Janayugom Webdesk
ചെന്നൈ
September 8, 2024 2:55 pm

തമിഴ് സൂപ്പർസ്റ്റാർ വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടിവികെ) തെരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗികമായി അംഗീകരിച്ചു. വിജയ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി ഫെബ്രുവരി രണ്ടിന് അപേക്ഷ സമര്‍പ്പിച്ചതായും അടുത്ത തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അംഗീകാരവും ഇതോടൊപ്പം ലഭിച്ചതായും വിജയ് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. 

തമിഴ്‌നാട്, കേരളം, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ വൻ ആരാധകരുള്ള വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് ഫെബ്രുവരിയിൽ പ്രഖ്യാപിച്ചിരുന്നു. സുതാര്യവും ജാതിരഹിതവും അഴിമതി രഹിതവുമായ ഭരണത്തിലൂടെ അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റത്തിന് പാർട്ടി ശ്രമിക്കുമെന്ന് വിജയ് പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് വിജയ് ടിവികെയുടെ പാർട്ടി പതാകയും ചിഹ്നവും അനാച്ഛാദനം ചെയ്തത്. കൊടിയുടെ മുകളിലും താഴെയും ചുവപ്പും മെറൂണും, മധ്യത്തിൽ മഞ്ഞയും, രണ്ട് ആനകളും വിജയത്തിന്റെ പ്രതീകമായ ഒരു വാഗൈ പുഷ്പവും ഉണ്ട്. പാർട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ടിവികെ അതിന്റെ പതാക ഗാനവും പുറത്തിറക്കി.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തെ തുടർന്ന് വിവിധ തലങ്ങളിൽ യോഗങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ടിവികെ. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ടിവികെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.