21 December 2024, Saturday
KSFE Galaxy Chits Banner 2

ഉത്തർപ്രദേശില്‍ ചെന്നായ ഭീതിയൊഴിയും മുന്നേ കുറുക്കന്റെ ആക്രമണവും

Janayugom Webdesk
ലഖ്‌നൗ
September 8, 2024 4:42 pm

ഉത്തർപ്രദേശിൽ ചെന്നായ ഭീതി‌യ്ക്കുപുറമെ കുറുക്കന്റെ ആക്രമണവും. ഉത്തര്‍പ്രദേശിലെ പിലിഭിത്ത്‌ ജില്ലയിലാണ്‌ കുറുക്കന്മാരുടെ ആക്രമണത്തിൽ അഞ്ച് കുട്ടികളടക്കം 12 പേര്‍ക്ക് പരിക്കേറ്റത്‌. ജഹനാബാദ് പ്രദേശത്തെ സുസ്വാര്‍, പന്‍സോലി ഗ്രാമങ്ങളില്‍ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെയാണ് കുറുക്കന്മാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടികളെ രക്ഷിക്കാന്‍ നാട്ടുകാർ ഓടിയെത്തി. 

എന്നാൽ അവരെയും കുറുക്കന്മാര്‍ ആക്രമിച്ചു. ആക്രമണത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പ്രാദേശിക ഭരണകൂടത്തിന്റെയും വനം വകുപ്പിന്റെയും സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബഹ്റൈച്ച് ജില്ലയില്‍ ചെന്നായ്ക്കളുടെ ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം 10 പേര്‍ മരിച്ചതിന് പിന്നാലെയാണ് പിലിഭിത്തില്‍ കുറുക്കന്മാരുടെ ആക്രമണം ഉണ്ടായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.