വയനാട് ദുരന്തബാധിതർക്ക് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച പത്ത് വീടുകളുടെ നിർമ്മാണത്തിനായി ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നും സമാഹരിച്ച 15 ലക്ഷം രൂപ ജില്ലാ ഭാരവാഹികള്‍ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന് കൈമാറി.
മന്ത്രി കെ രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, സംസ്ഥാന കൗണ്‍സില്‍ അംഗം വി എസ് സുനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍, പ്രസിഡന്റ് എന്‍ അരുണ്‍, ജില്ലാ സെക്രട്ടറി പ്രസാദ് പറെരി, പ്രസിഡന്റ് ബിനോയ് ഷബീര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കനിഷ്ക്കന്‍ വല്ലൂര്‍, ടി പി സുനില്‍, ലിനി ഷാജി, വി കെ വിനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വയനാട് ദുരന്തം ഉണ്ടായതുമുതല്‍ ദുരിതബാധിതര്‍ക്ക് വേണ്ടി സാഹായ ഹസ്തവുമായി ജില്ലയിലെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കര്‍മ്മ നിരതരായിരുന്നു. സംസ്ഥാന കമ്മിറ്റി 10 വീട് നിർമ്മിച്ചു നൽകുന്ന പദ്ധതി പ്രഖ്യാപിതുമുതല്‍ കഴിഞ്ഞ 30 ദിവസമായി ജില്ലയിലെ 15 മണ്ഡലങ്ങളിലും വ്യത്യസ്തങ്ങളായ ചലഞ്ചുകൾ നടത്തിയാണ് 15 ലക്ഷം സമാഹരിച്ചത്. ബിരിയാണി, ആക്രി, ന്യൂസ് പേപ്പർ, എൽഇഡി ബൾബ്, പച്ചക്കറി, മത്സ്യ വില്പന ജനകീയ തട്ടുകടക്കൾ, ബക്കറ്റ്, പപ്പട, ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെന്റുകൾ, യൂത്ത് മാർക്കറ്റുകൾ, സഹായചന്തകൾ, പായസ, റമ്പൂട്ടാൻ മാങ്കോസ്റ്റീൻ, ബനാന ചിപ്സ് , മുണ്ടു, സമ്മാന കൂപ്പനുക്കൾ, പൂ കച്ചവടം, സാരി, നാളികേര, ജനകീയ ചായക്കടകൾ തുടങ്ങി വ്യത്യസ്തമായ രീതികളിലൂടെ വ്യത്യസ്തങ്ങളായ ചലഞ്ചുകൾ ഏറ്റെടുത്തുകൊണ്ടാണ് ഈ പദ്ധതിയിലേക്ക് പണം സമാഹരിച്ചത്. ഇതിനെല്ലാം പുറമേ കൊച്ചുകുട്ടികൾ അവരുടെ സമ്പാദ്യമായ അവരുടെ കാശു കുടുക്കുകൾ നൽകിക്കൊണ്ടും, വിവാഹ ചടങ്ങുകൾക്ക് ചെലവാകുന്ന പണത്തിന്റെ ഒരു വിഹിതം നൽകിക്കൊണ്ടും നിരവധി പേരാണ് പദ്ധതിയുമായി സഹകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.