19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 12, 2024
September 11, 2024
September 10, 2024
September 9, 2024
September 5, 2024
September 2, 2024
August 30, 2024
August 27, 2024
August 27, 2024

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം വാഷിംഗ് മെഷീനിൽ ഒളിപ്പിച്ചു; അയൽവാസി അറസ്റ്റില്‍

Janayugom Webdesk
തിരുനെൽവേലി
September 9, 2024 6:16 pm

അയല്‍ക്കാര്‍ക്കിടയിലുള്ള തര്‍ക്കത്തിന്റെ പേരില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തി വാഷിങ്മെഷിനില്‍ ഒളിപ്പിച്ച സംഭവത്തില്‍ 40 കാരിയായ അയല്‍വാസി അറസ്റ്റിലായി. തിരുനെല്‍വേലി സ്വദേശികളായ രമ്യ‑വിഘ്നേഷ് ദമ്പതികകളുടെ മകൻ സഞ്ജയ് ആണ് കൊല്ലപ്പെട്ടത്. തിരുനെൽവേലി ജില്ലയിലെ രാധാപുരം താലൂക്കിലെ അത്കുറിച്ചി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. 

തങ്കമ്മാള്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യത്തിന്റെ പേരിലാണ് തങ്കമ്മാൾ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ചാക്കിൽ പൊതിഞ്ഞ് വാഷിംഗ് മെഷീനിൽ ഒളിപ്പിച്ചനിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. 

വീടിനടുത്ത് കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടിയെ തട്ടിയെടുത്തുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അങ്കണവാടിയിലേക്ക് കൊണ്ടുപോകാൻ നേരത്ത് കുട്ടിയെ കാണാതാവുകയായിരുന്നു. 

തുടര്‍ന്ന് പിതാവ് വിഘ്നേഷ് രാധാപുരം പൊലീസിൽ പരാതി നൽകുകയും പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ തെരച്ചിലില്‍ തങ്കമ്മാളിന്റെ വീട്ടിലെ വാഷിംഗ് മെഷീനില്‍ ചാക്കിൽ പൊതിഞ്ഞ നിലയിൽ സഞ്ജയുടെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ തങ്കമ്മാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം പുറത്തെടുത്ത പൊലീസ് പോസ്റ്റ്‌മോർട്ടത്തിനായി കന്യാകുമാരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വിഘ്‌നേഷും തങ്കമ്മാളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നതായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഈ വൈരാഗ്യത്തിന്റെ പേരിലാണ് തങ്കമ്മാൾ കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അടുത്തിടെ ഒരു അപകടത്തിൽ തങ്കമ്മാളിന്റെ മകനെ നഷ്ടപ്പെട്ടതിനാൽ, അവരുടെ മാനസിക സ്ഥിരതയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

TOP NEWS

September 19, 2024
September 19, 2024
September 19, 2024
September 19, 2024
September 18, 2024
September 18, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.