മാമി തിരോധാനകേസില്‍ മൊഴിയെടുപ്പ് ആരംഭിച്ച് ക്രൈംബ്രാഞ്ച്.മൊഴിയെടുപ്പ് പൂരര്‍ത്തിയായി കഴിഞ്ഞ ഉടന്‍ അന്വേഷണംആരംഭിക്കാനാണ് ക്രൈബ്രാഞ്ചിന്റെ തീരുമാനം. മകള്‍ അദീബയുടെ മൊഴിയാണ് നിലവില്‍ രേഖപ്പെടുത്തിയത് .
റിയൽ എസ്റ്റേറ്റ്കാരനായ മുഹമ്മദാട്ടൂരെന്ന മാമിയുടെ തിരോധാന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതിന് പിന്നാലെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം എന്ന നിലയിലാണ് മൊഴിയെടുപ്പ് ആരംഭിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് മാമിയുടെ മകൾ അദീബയുടെ ഭർതൃ വീട്ടിലെത്തിയായിരുന്നു നടപടികൾ. അന്വേഷണത്തിന്റെ ഭാഗമായി മറ്റു ബന്ധുക്കളുടെ മൊഴികളും രേഖപെടുത്തുന്നുണ്ട്.
ഇതിനിടെ ക്രൈംബ്രാഞ്ച് ഐജി പി പ്രകാശനുമായി മകൾ അദീബ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.പ്രാഥമിക ഘട്ട മൊഴിയെടുപ്പ് പൂർണമായാലാണ് അന്വേഷണം ആരംഭിക്കുക.
ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. കഴിഞ്ഞവർഷം ഓഗസ്റ്റ് 21നാണ് മുഹമ്മദാട്ടൂരിനെ കാണാതാവുന്നത്. അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിനാൽ ഡിജിപിയുടെ നിർദ്ദേശപ്രകാരമായിരുന്നു ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.