27 December 2025, Saturday

Related news

December 25, 2025
December 19, 2025
December 2, 2025
November 22, 2025
November 9, 2025
November 1, 2025
October 27, 2025
October 21, 2025
October 19, 2025
October 5, 2025

ഓണം സ്പെഷ്യൽ ഡ്രൈവ്; ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Janayugom Webdesk
കൊല്ലം
September 10, 2024 9:46 pm

ഓണക്കാലത്ത് ജില്ലയിൽ വ്യാജ മദ്യം, നിരോധിത ലഹരി വസ്തുക്കൾ എന്നിവയുടെ ഉപയോഗം തടയുന്നതിന് എക്സൈസ് വകുപ്പ് ആഗസ്റ്റ് 14 മുതൽ ആരംഭിച്ച ഓണം സ്പെഷ്യൽ ഡ്രൈവിൽ നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽ ഇതുവരെ 71 പേരെ അറസ്റ്റ് ചെയ്തു. 13.51 കിലോഗ്രാം കഞ്ചാവ്, 4.591 ഗ്രാം എംഡിഎംഎ, 700 മില്ലീഗ്രാം ഹെറോയിൻ, 640 ലിറ്റർ കോട, 80. 100 ലിറ്റർ അനധികൃത അരിഷ്ടം, 394.230 ലിറ്റർ ഇൻഡ്യൻ നിർമ്മിത വിദേശമദ്യം, 20.400 ലിറ്റർ ചാരായം, അഞ്ച് കഞ്ചാവ് ചെടികൾ, 340. 625 കിലോഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ എന്നിവ പിടികൂടി. അബ്കാരി കേസ്സുകളിൽ 101 പേരെ അറസ്റ്റ് ചെയ്തു; 117 കേസുകൾ എടുത്തു. 951 റെയ്ഡുകൾ നടത്തി. 4,630 ലധികം വാഹനങ്ങൾ പരിശോധിച്ചു. 15 വാഹനങ്ങൾ പിടിച്ചെടുത്തു. നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടിയ 665 കേസുകളിലായി 1,33,007 രൂപ പിഴ ഈടാക്കി.

സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലാതലത്തിലും താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ, താലൂക്കുകൾ കേന്ദ്രീകരിച്ചുള്ള സ്ട്രൈക്കിങ് ഫോഴ്സുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. പൊലീസ്, റവന്യൂ, ഫോറസ്റ്റ്, റെയിൽവേ, കോസ്റ്റൽ പൊലീസ് എന്നിവയുടെ സംയുക്ത പരിശോധനകൾ നടത്തുന്നു. കടൽ മാർഗമുള്ള ലഹരി കടത്ത് തടയുന്നതിന് നീണ്ടകര കോസ്റ്റൽ പൊലീസുമായി ചേർന്ന് കടൽ പട്രോളിങ്ങും നടത്തുന്നുണ്ട്. തമിഴ്‌നാട് പൊലീസുമായി ചേർന്ന് അതിർത്തി പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി. കള്ളുഷാപ്പുകളിൽ കൃത്രിമകള്ള്, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനുള്ള പ്രത്യേക പരിശോധനകളും എക്സൈസ് വകുപ്പ് നടത്തുന്നു. 20 വരെയാണ് ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായ പ്രത്യേക പരിശോധനകൾ നടക്കുക.

വ്യാജമദ്യവും ലഹരി വസ്തുക്കളും സംബന്ധിച്ച് പൊതുജനങ്ങൾക്ക് എക്സൈസിനെ വിവരം അറിയിക്കാം.

എക്സൈസ് വകുപ്പ് ടോൾ ഫ്രീ നമ്പർ: 1800 425 5648, 155358. ജില്ലാ കൺട്രോൾ റൂം 0474–2745648, താലൂക്ക് കൺട്രോൾ റൂമുകൾ: കൊല്ലം- 0474–2768671, 9400069441 കരുനാഗപ്പള്ളി- 0476 2631771, 9400069443 കുന്നത്തൂർ- 0476 2835303, 9400069448 കൊട്ടാരക്കര — 0474–2452639, 9400069446 പത്തനാപുരം- 0475 2354699, 9400068953 പുനലൂർ- 0475–2222318, 9400069450 എക്സൈസ് ചെക്ക്പോസ്റ്റ്, ആര്യങ്കാവ് ‑0475–2211688, 9400069452 അസി. എക്സൈസ് കമ്മിഷണർ, കൊല്ലം ‑9496002862, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കൊല്ലം — 9447178054.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.