30 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 18, 2024
December 17, 2024
December 6, 2024
December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024
November 11, 2024

ഭക്ഷണം കഴിക്കാനുള്ള പാത്രം കഴുകുന്നത് ശുചിമുറിയില്‍; ഇന്ത്യ വേദിയായ ന്യൂസിലൻഡ് – അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരം വിവാദത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2024 10:20 pm

ന്യൂസിലൻഡ് – അഫ്­ഗാനിസ്ഥാൻ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനു വേദിയായ ഇന്ത്യയിലെ ഗ്രേ­റ്റർ നോയിഡ സ്റ്റേഡിയം വിവാദത്തില്‍. താരങ്ങള്‍ക്ക് ഭക്ഷണമൊരുക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്റേഴ്‌സ് ശുചിമുറിയിലെ വെള്ളമുപയോഗിച്ച് ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ കഴുകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 

മഴ മൂലം ആദ്യ രണ്ടു ദിവസത്തെയും മത്സരം പൂർണമായും തടസപ്പെട്ടതും, ആധുനിക സംവിധാനങ്ങളും പരിചയസമ്പന്നരായ ഗ്രൗണ്ട് സ്റ്റാഫും ഇല്ലാത്തതിനാൽ മത്സരം പുനരാരംഭിക്കാനാകാതെ പോയതും വിമര്‍ശനങ്ങള്‍ വഴിവച്ചതിന് പിന്നാലെയാണ് ഈ സംഭവവും. മത്സരം നടക്കുന്ന ഷഹീദ് വിജയ് സിങ് പതിക് സ്പോർട്സ് കോംപ്ലക്സിലെ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് മത്സരത്തിന്റെ രണ്ടു ദിവസം പൂർണമായും കവർന്നത്. പരമ്പരയിൽ ഒരേയൊരു ടെസ്റ്റ് മത്സരം മാത്രമാണ് ഉള്ളത്. 

ഗ്രേറ്റര്‍ നോയിഡയ്ക്ക് പകരം ലഖ്‌നൗവിലെ എകാന സ്പോര്‍ട്‌സ് സിറ്റി തങ്ങളുടെ ഹോം സ്റ്റേഡിയമായി ഉപയോഗിക്കാനാണ് താല്പര്യമെന്ന് ഒരു അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വിവിധ സ്‌പോര്‍ട്‌സ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അ­ഫ്ഗാനിസ്ഥാന്റെ ട്രെയിനിങ് സെഷനായി ടേബിൾ ഫാൻ ഉൾപ്പെടെ ഉപയോഗിച്ച് ഗ്രൗണ്ട് സ്റ്റാഫ് പിച്ച് ഒരുക്കിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ആഭ്യന്തര സംഘർഷങ്ങളെ തുടര്‍ന്നാണ് ന്യൂസിലൻഡ് – അഫ്ഗാനിസ്ഥാൻ മത്സരത്തിന് ഇന്ത്യ വേദിയായത്. 

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.