19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 4, 2024
August 17, 2024
August 12, 2024
August 11, 2024
June 7, 2024
January 3, 2024
May 17, 2023
May 16, 2023
May 16, 2023

മാധബി പുരി ബുച്ചിന്റെ കൂടുതല്‍ അഴിമതികള്‍ പുറത്തേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
September 10, 2024 11:07 pm

സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷ മാധബി പുരി ബുച്ചിന്റെ കൂടുതല്‍ അഴിമതികള്‍ പുറത്തേക്ക്. സെബി മേധാവിയായിരിക്കെ സ്വന്തം സ്ഥാപനമായ അഗോറ കണ്‍സള്‍ട്ടന്‍സിയുടെ പേരില്‍ രാജ്യത്തെ അഞ്ച് കുത്തക കമ്പനികളില്‍ നിന്ന് സര്‍വീസ് ചാര്‍ജായി കോടികള്‍ കൈപ്പറ്റിയെന്നാണ് പുതിയ ആരോപണം.
99 ശതമാനം ഓഹരി മാധബി ബുച്ചിന്റെ ഉടമസ്ഥതയിലുള്ള അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡ് വഴി മഹീന്ദ്രയടക്കമുള്ള വിവിധ കമ്പനികളിൽ നിന്നും 2.95 കോടി രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പുറമേ, മാധബിയുടെ ഭർത്താവ് ധവൽ ബുച്ച് 2019–2021 കാലയളവിൽ മഹീന്ദ്ര ഗ്രൂപ്പിൽ നിന്ന് 4.78 കോടി രൂപ വ്യക്തിഗതമായും കൈപ്പറ്റി. 

മഹീന്ദ്രയെ കൂടാതെ, ഡോക്ടർ റെഡ്ഡീസ്, പിഡ്‌ലൈറ്റ്, ഐസിഐസിഐ, സെംബ്കോർപ്പ്, വിസു ലീസിങ് ആന്റ് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾക്കും അഗോറ കൺസൾട്ടൻസി സേവനം നൽകി. 2016–2024 സമയത്ത് ബുച്ചിന്റെ സ്ഥാപനത്തിന് ലഭിച്ച മൊത്തം വരുമാനത്തിന്റെ 88 ശതമാനവും മഹീന്ദ്രയിൽ നിന്നാണ്. മഹീന്ദ്രയുമായി ബന്ധപ്പെട്ട കേസുകൾ സെബി തീർപ്പാക്കുന്ന സമയത്താണ് ബുച്ചും ഭർത്താവും പണം കൈപ്പറ്റിയതെന്നതും ശ്രദ്ധേയം. സെബി നിയമത്തിലെ സെക്ഷന്‍ അഞ്ച് അനുസരിച്ച് കോഡ് ഓഫ് കോണ്‍ഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് ഫോര്‍ മെമ്പേഴ്സ് പ്രകാരം ഗുരുതര നിയമലംഘനമാണ് മാധബി ബുച്ച് നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.