യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ് നടത്തുന്ന എട്ടുജോഡി ട്രെയിനുകൾക്കാണ് പ്രയോജനം ലഭിക്കുക. ജനുവരിയിലെ വിവിധ തീയതികളിൽ തീരുമാനം പ്രാബല്യത്തിൽ വരും.
ജനറല്‍ കോച്ച് കൂട്ടിയ ട്രെയിനും, തീയതിയും ചെന്നൈ സെൻട്രൽ–-നാഗർകോവിൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്(12689), നാഗർകോവിൽ–- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്( 12690) – യഥാക്രമം ‑ജനുവരി 17,19, ചെന്നൈ സെൻട്രൽ–- തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്(12695), തിരുവനന്തപുരം സെൻട്രൽ–- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ( 12696) –-ജനുവരി 22, 23, ചെന്നൈ സെൻട്രൽ–- ആലപ്പുഴ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്(22639), ആലപ്പുഴ –-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്( 22640) –-ജനുവരി 20,21 ‚തിരുവനന്തപുരം സെൻട്രൽ–- മധുര അമൃത എക്‌സ്‌പ്രസ് (16343) , മധുര എക്‌സ്‌പ്രസ്–-തിരുവനന്തപുരം സെൻട്രൽ അമൃത എക്‌സ്‌പ്രസ്( 16344)–- ജനുവരി 20,21,കൊച്ചുവേളി–- നിലമ്പൂർ റോഡ് രാജ്യറാണി എക്‌സ്‌പ്രസ്(16349), നിലമ്പൂർ റോഡ്–- കൊച്ചുവേളി രാജ്യറാണി എക്‌സ്‌പ്രസ് ( 16350). ജനുവരി 19,20,എറണാകുളം–-വേളാങ്കണ്ണി എക്‌സ്‌പ്രസ്( 16361), വേളാങ്കണ്ണി–- എറണാകുളം എക്‌സ്‌പ്രസ് (16362). ജനുവരി 18,19 പുതുച്ചേരി –-മംഗളൂരു സെൻട്രൽ എക്‌സ്‌പ്രസ് (16855), മംഗളൂരു സെൻട്രൽ–- പുതുച്ചേരി എക്‌സ്‌പ്രസ്(16856)–-ജനുവരി 16,17,ചെന്നൈ സെൻട്രൽ–- പാലക്കാട് സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്(22651), പാലക്കാട്–-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ്( 22652)–- ജനുവരി 20, 21.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.