19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 8, 2024
November 8, 2024
November 7, 2024
November 5, 2024
November 2, 2024
November 2, 2024
October 28, 2024
October 25, 2024
October 21, 2024

ജമ്മു കാശ്മീരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വളഞ്ഞ് സൈന്യം ; സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു

Janayugom Webdesk
ശ്രീനഗർ
September 11, 2024 5:22 pm

ജമ്മുവിലെ അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്കുനേരെ പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ നടത്തിയ വെടിവയ്‌പ്പിൽ ഒരു ബിഎസ്എഫ് ജവാനു പരുക്കേറ്റതിനു തൊട്ടുപിന്നാലെ ഉധംപൂരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വളഞ്ഞ് സൈന്യം. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ബസന്ത്ഗഢ് മേഖലയിലാണ് ഏറ്റുമുട്ടൽ. ഭീകരരുടെ പക്കൽ വലിയ ആയുധശേഖരമുണ്ടെന്നും പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.
സ്ഥലത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധസൈനിക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്.

 

ഇതോടെ ഭീകരർ സൈനികോദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ എത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. സ്ഥലത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധസൈനിക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. ഇതോടെ ഭീകരർ സൈനികോദ്യോഗസ്ഥർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ എത്തിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.