14 February 2026, Saturday

Related news

February 12, 2026
February 4, 2026
February 2, 2026
January 13, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 27, 2025
December 23, 2025

ഹൈദരാബാദില്‍ ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം

Janayugom Webdesk
ന്യൂഡല്‍ഹി
September 12, 2024 10:30 am

തെലങ്കാനയില്‍ വനിത ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം.സെക്കന്തരാബ്ദിലെ ഗാന്ധി ആശുപത്രിയിലാണ് സംഭവം.കാഷ്വാലിറ്റി വാര്‍ഡില്‍ വെച്ച് ചികിത്സക്കെത്തിയ പ്രതി ഡോക്ടറെ ആക്രമിക്കുകകയായിരുന്നു.

40കാരനായ വ്യക്തിയാണ് ആക്രമിച്ചത്. ഡോക്ടര്‍ മറ്റൊരു രോഗിയെ പരിശോധിക്കുന്നതിനിടെയായിരുന്നു സംഭവം.പിന്നിലൂടെ എത്തിയ ഇയാള്‍ ഡോക്ടറുടെ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് ആക്രമിക്കുകയാിരുന്നു. പ്രതിരോധിക്കുന്നതിനിടെ ഡോക്ടറുടെ വസ്ത്രം കീറുകയും ചെയ്തു.

ഉടന്‍ തന്നെ മറ്റ് ജീവനക്കാരുംആശുപത്രിയിലുണ്ടായിരുന്നവരും ഓടിയെത്തി ഡോക്ടറെ രക്ഷപെടുത്തി.പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.