പിവി അന്‍വര്‍എംഎല്‍എയുടെ ആരോപണങ്ങളില്‍ എിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴിയെടുത്ത് സംസ്ഥാന പൊലീസ് മേധാവി.ഡോ ഷെയ്ഖ് ദര്‍വേഷ് സാഹിബ്. എഡിജിപി മൊഴി നൽകുന്നതിന് പോലീസ് ആസ്ഥാനത്തെത്തിയാണ് മൊഴി നല്‍കുന്നത്.
യൂണിഫോമിൽ ഔദ്യോഗിക വാഹനത്തിലാണ് അജിത്കുമാർ പോലീസ് ആസ്ഥാനത്തെത്തിയത്. കീഴുദ്യോഗസ്ഥർ മൊഴിയെടുപ്പിൽ ഉണ്ടാവരുതെന്ന് എഡിജിപി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച് ഡിജിപി മാത്രമാണ് മൊഴിയെടുക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം പിവി അൻവർ എംഎൽഎയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. മൊഴിയെടുപ്പ് മണിക്കൂറുകൾ നീണ്ടുനിന്നിരുന്നു.
അന്വേഷണം വളരെ ഗൗരവത്തോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയുടെ തീരുമാനം. തട്ടികൊണ്ടുപോകൽ, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. അനധികൃത സ്വത്തുസമ്പാദനമുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ വിജിലൻസ് അന്വേഷിക്കണമെന്നും ഡിജിപി ശുപാർശ ചെയ്തിരുന്നു. ശുപാർശ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.