15 December 2025, Monday

Related news

December 14, 2025
December 13, 2025
December 12, 2025
December 9, 2025
December 7, 2025
December 6, 2025
December 6, 2025
December 3, 2025
December 1, 2025
November 27, 2025

‘എഡിജിപി അജിത്ത്കുമാറിനെ മാറ്റണം’ ; നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം

ആരെങ്കിലും മാടിവിളിച്ചാൽ പോകുന്ന പാർട്ടിയല്ല സിപിഐ 
Janayugom Webdesk
തിരുവനന്തപുരം
September 12, 2024 1:04 pm

എഡിജിപി എം ആർ അജിത്ത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
ഒരുവട്ടം പറഞ്ഞാലും പലവട്ടം പറഞ്ഞാലും നിലപാട് നിലപാടാണ്. എന്തിനാണ് നിരന്തരമായി എഡിജിപി ആർഎസ്എസിന്റെ നേതാക്കളെ കാണുന്നതെന്നും ബിനോയ് വിശ്വം ചോദിച്ചു. ‘ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്താണ്?. എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ അത് മനസിലാക്കാം. അതിനർത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു. 

സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച എംഎം ഹസനെ രൂക്ഷമായ ഭാഷയിലാണ് ബിനോയ് വിശ്വം വിമർശിച്ചത്. എൽഡിഎഫ് രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ഭാഗമാണ് സിപിഐ. ആരെങ്കിലും മാടിവിളിച്ചാൽ പോകുന്നതല്ല സിപിഐ നിലപാട്. ഇടതുപക്ഷത്തിന്റെ ശരികളെ ഉയർത്തിപ്പിടിക്കേണ്ട പാർട്ടിയാണ് സിപിഐ. എം എം ഹസൻ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് രാഷ്ട്രീയം അറിയാത്തത് കൊണ്ടാണ്. ഹസൻ യുഡിഎഫിലെ കാര്യങ്ങൾ നോക്കിയാൽ മതി. മറ്റ് കാര്യങ്ങളിൽ തലപുണ്ണാക്കേണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.