ജനവാസ കേന്ദ്രത്തിൽ തുടർച്ചയായി ഇറങ്ങുന്ന കാട്ടാനകളെ പ്രതിരോധിച്ച് വനമേഖലയിൽ തന്നെ തടഞ്ഞു നിർത്തുന്നതിനായി പ്രഖ്യാപിച്ച് നടപ്പിലാക്കിയ പ്രതിരോധ സംവിധനങ്ങൾ പ്രഹസനമായതോടെ കാട്ടാന ശല്യത്താൽ ദുരിതത്തിലായി കർഷകർ. ഒരു മാസം മുമ്പ് കാട്ടാനക്കലിയിൽ കർഷകൻ്റെ ജീവൻ പൊലിഞ്ഞ നൂൽപ്പുഴ കല്ലുമുക്ക് മാറോടാണ് കാട്ടാനശല്യം അതിരൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കാടിറങ്ങിയെത്തിയ കാട്ടാന പ്രദേശവാസികളായ മാധവൻ, രാജു, കരുണാകരൻ, ജയൻ എന്നിവരുടെ നെൽക്കൃഷി വ്യാപകമായി നശിപ്പിച്ചു.
എൺപതിനായിരം രൂപ ബാങ്ക് വായ്പ എടുത്ത് കൃഷിയിറക്കിയ മാധവന്റെ നാല് ഏക്കറിൽ ഒരു ഏക്കർ നെൽകൃഷി പൂർണ്ണമായും കാട്ടാന നശിപ്പിച്ചു. സമീപത്തെ വനത്തിൽ നിന്നും കിടങ്ങും ഫെൻസിങ്ങ് സംവിധാനങ്ങളും തകർത്താണ് കാട്ടാന എത്തുന്നത്. കൂടാതെ കർഷകർ സ്വന്തം നിലയിൽ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച ഫെൻസിങ്ങും കാട്ടാന തകർത്താണ് നെൽകൃഷി ചവിട്ടി മെതിച്ച് നശിപ്പിച്ചത്.
വന്യമൃഗങ്ങൾ നശിപ്പിച്ച കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരവും കർഷകർക്ക് ലഭിക്കുന്നില്ല. കാട്ടാന നെൽകൃഷി നശിപ്പിച്ചതോടെ ബേങ്ക് വായ്പ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് ആവലാധിപെടുകയാണ് കർഷകർ. വനാതിർത്തിയിൽ പ്രതിരോധസംവിധാനങ്ങളും കാവലും ശക്തമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.