14 February 2026, Saturday

Related news

February 13, 2026
February 12, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026

തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

Janayugom Webdesk
ചെന്നൈ
September 12, 2024 5:55 pm

തമിഴ്‌നാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ചിദംബരത്താണ് സംഭവം നടന്നത്. ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിലേക്ക് എതിർദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. മയിലാടുതുറൈ സ്വദേശിയായ മുഹമ്മദ് അൻവർ (56), ബന്ധു യാസർ അറാഫത്ത്, ഹാജിറ ബീഗം, ഹറഫത് നിശ, മകൻ അബ്നാൻ (മൂന്ന്) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തു. അപകടത്തിനു പിന്നാലെ ലോറി ഡ്രൈവറും രക്ഷപെട്ടു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.