14 December 2025, Sunday

Related news

December 10, 2025
November 14, 2025
November 10, 2025
November 7, 2025
November 5, 2025
November 3, 2025
October 20, 2025
October 10, 2025
October 7, 2025
October 6, 2025

ട്രൈക്കോബെസോർ- അത്യപൂര്‍വ രോഗം ശസ്ത്രക്രിയയിലൂടെ നീക്കി

Janayugom Webdesk
അമ്പലപ്പുഴ
September 13, 2024 5:17 pm

മെഡിക്കല്‍ വിവരങ്ങളില്‍ അത്യപൂര്‍വമായി കണ്ടുവരുന്ന ട്രൈക്കോബെസോർ രോഗം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ നീക്കി. ഒന്‍പതുകാരിക്കാണ് ശസ്ത്രക്രിയയിലൂടെ രോഗം പരിഹരിച്ചത്. നിരന്തരമായുള്ള വയർ വേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.  അൾട്രാസൗണ്ട്, സി.ടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയില്‍ കുട്ടിക്ക്  ട്രൈക്കോബെസോർ  എന്ന അപൂര്‍വ രോഗം ആണെന്ന് കണ്ടെത്തി. 

ട്രൈക്കോബെസോർ എന്നാൽ ആമാശയത്തിൽ രോമങ്ങൾ അടിഞ്ഞുകൂടി ഒരു മുഴ പോലേ ആകുന്നതാണിത്. അതിനെ ഹെയർ ബോൾ എന്നും വിളിക്കും. തലമുടി, നൂല്‍, ക്രയോണ്‍ എന്നിവ ഉള്ളില്‍ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്‌.സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറിൽ ഹെയർബോൾ ആമാശയത്തിൽ ഒതുങ്ങുന്നു. ഇവിടെ വ്യത്യസ്തമായി ഹെയർബോൾ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു. കുട്ടിയില്‍ ഹെയര്‍ബോളിന് 127 സെൻ്റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിൻ്റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെണ്‍കുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സര്‍ജറിവിഭാഗത്തിലെ ഡോ. ഷിനാസ് സാദ്ദിഖ്, ഡോ.ഉജ്ജ്വല്‍ സിംഗ് ത്രിവേദി,ഡോ.ജ്യൂഡ് ജോസഫ്,ഡോ.ഫാത്തിമ,ഡോ അനന്തു, അനസ്ത്യേഷ്യാ വിഭാഗത്തിലെ ഡോ.വീണ, ഡോ.ബിബി, ഡോ.അഡ്ലേന്‍, ഡോ.ഹരികൃഷ്ണ, ഡോ.അംബിക, ഡോ.അപര്‍ണ, ഡോ.അനുരാജ്, ഗ്യാസ്ട്രോളജിസ്റ്റ് ഡോ.ഗോപു, നഴ്സിങ് വിഭാഗത്തിലെ ഷീജ, ശ്രീദേവി, ഷെറിന്‍, സൂരജ്, ധന്യ, ബേബിപ്രീത, മീര, സനിത, ആശ, അഞ്ജലി, ബിന്ദുമോള്‍, രമാദേവി എന്നിവരുള്‍പ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.