16 December 2025, Tuesday

Related news

November 6, 2025
October 19, 2025
October 3, 2025
July 25, 2025
July 16, 2025
July 13, 2025
July 12, 2025
July 9, 2025
June 2, 2025
May 22, 2025

മലയാളത്തിൽ മറ്റൊരു സോംബി ചിത്രം കൂടി; ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

Janayugom Webdesk
September 14, 2024 3:36 pm

മലയാളത്തിൽ മറ്റൊരു സോംബി ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. തരിയോട്, വഴിയെ, ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിസീസ് എക്സ്: ദി സോംബി എക്സ്പിരിമെന്റ്’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ഓസ്‌ട്രേലിയൻ ഇതിഹാസ താരം റോജർ വാർഡ് അതിഥി വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. റോജർ വാർഡിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ ചേർത്തുള്ള പോസ്റ്ററാണ് സംവിധായകൻ നിർമൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തിറക്കിയത്. നിർമലിന്റെ തന്നെ ‘തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന ചിത്രത്തിലൂടെ റോജർ വാർഡ് ഇന്ത്യൻ സിനിമയിലെത്തുന്നുവെന്ന പ്രഖ്യാപനം മുമ്പ് വന്നിരുന്നു. എന്നാൽ ചില കാരണങ്ങൾ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇനിയും ആരംഭിച്ചിട്ടില്ല.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമൽ ബേബിയും ബേബി ചൈതന്യയും കൂടി നിർമ്മിക്കുന്ന ഈ സയൻസ് ഫിക്ഷൻ ഹൊറർ ആക്ഷൻ ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കും. അടുത്ത വർഷം പകുതിയോടെ സിനിമ തിയേറ്ററുകളിലെത്തും. ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, ആര്യ കൃഷ്ണന്‍, ഷലിൽ കല്ലൂർ, നിബിന്‍ സ്റ്റാനി, ആകാശ് ആര്യൻ, ഋതേഷ് അരമന, സുധാകരൻ തെക്കുമ്പാടൻ, ശ്യാം സലാഷ്, ഉദയാകാന്ത് ആർ. ഡി., ഹർഷ വർഗീസ്, അരുൺ കുമാർ പനയാൽ, രഞ്ജിത് രാഘവ്, അഖിലേഷ് കുന്നൂച്ചി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ സംവിധായകനും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

രചനയും എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകന്‍ തന്നെ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തമിഴ് സംഭാഷംണമൊരുക്കുന്നത് ഉദയാകാന്ത് ആർ. ഡി. യാണ്. സംഗീതം: രഞ്ജിത് കെ. ആർ., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്. ഛായാഗ്രഹണം: അഭിലാഷ് കരുണാകരൻ. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: മിഥുന്‍ ഇരവില്‍, ഷോബിന്‍ ഫ്രാന്‍സിസ്. ഫൈനല്‍ മിക്‌സിങ് ആന്‍ഡ് റെക്കോര്‍ഡിങ്: ജസ്റ്റിന്‍ ജോസഫ്. മേക്കപ്പ്: വിനീഷ് ചെറുകാനം. അസോസിയേറ്റ് ഡയറക്ടര്‍: ഷംസുദ്ധീൻ വെള്ളമുണ്ട. അസ്സോസിയേറ്റ് ക്യാമറ: സിദ്ധാര്‍ഥ് പെരിയടത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.