ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടു കൂടി എത്തിച്ച മൃതദേഹം കളത്തിപ്പടിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
ശനിയാഴ്ച രാത്രി ഏഴ് മണിക്കാണ് ട്രെയിനിടിച്ച് മൂന്നു പേരും മരിച്ചത്. പോലീസ് നടപടികളെല്ലാം പൂർത്തിയാക്കി രാത്രിയിൽ തന്നെ മൂന്നു മൃതദേഹങ്ങളും കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽപോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. ഇന്ന് വെളുപ്പിന് നാലു മണിക്ക് മൂന്ന് ആമ്പുലൻസുകളിലായി കാഞ്ഞങ്ങാട്ടു നിന്നും പുറപ്പെട്ട് വൈകുന്നേരം മൂന്നരയോടു കൂടി കോട്ടയത്ത് എത്തിക്കുകയായിരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും, ബന്ധുക്കളും നാട്ടുകാരുമായി നിരവധിപേർ മൃതദേഹം കൊണ്ടുവന്ന ആശുപത്രി പരിസരത്ത് എത്തിയിരുന്നു. അപകടത്തിൽ മരിച്ച ഏയ്‌ഞ്ചലാ ഏബ്രഹാമിന്റെ ഭർത്താവ് യുക്കെ യിൽ എഞ്ചിനീയറായ റോബർട്ട് കുര്യാക്കോസ് നാലു മണിയോടുകൂടി കളത്തിപ്പടിയിലെ ആശുപത്രിയിൽ എത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.