1 January 2026, Thursday

Related news

January 1, 2026
December 23, 2025
December 16, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025
November 24, 2025
November 20, 2025
November 7, 2025

വയനാട്ടിലെ പുനരധിവാസം; മാധ്യമങ്ങളുടെ കള്ളപ്രചാരവേലകൾ അങ്ങേയറ്റം പ്രതിഷേധാർഹം: സിപിഐ(എം)

Janayugom Webdesk
തിരുവനന്തപുരം
September 17, 2024 6:49 pm

ഉരുൾപൊട്ടലിൽ തകർന്ന വയനാടിന്റെ പുനരധിവാസ പ്രവർത്തനത്തിന് സംസ്ഥാന സർക്കാർ ആവിഷ്ക്കരിക്കുന്ന പ്രവർത്തനത്തെ തുരങ്കം വയ്ക്കുന്നവിധം ചില മാധ്യമങ്ങൾ നടത്തിയ കള്ളപ്രചാരവേലകൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സിപിഐ(എം). വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി കേരളത്തിന് ആവശ്യപ്പെടാൻ കഴിയുന്ന തുക ഇനം തിരിച്ച് നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. വയനാടിന്റെ പുനരധിവാസത്തിന് വിശദമായ നിവേദനം നൽകണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു നിവേദനം തയ്യാറാക്കിയത്. വിവിധ ഇനങ്ങളിലായി 1,202 കോടി രൂപയുടെ പ്രാഥമിക സഹായ നിർദേശമാണ് കേരളം കേന്ദ്ര സർക്കാരിന് നൽകിയ നിവേദനത്തിലുൾപ്പെടുത്തിയത്. ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും ഒരു രൂപ പോലും കേന്ദ്ര സഹായം ലഭിക്കാത്ത സാഹചര്യം മറച്ചുവച്ചുകൊണ്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ സമൂഹത്തിൽ പ്രചരിപ്പിച്ചത്. 

എല്ലാ ഉത്തരവാദിത്തങ്ങളും മറന്ന് സംസ്ഥാന സർക്കാരിന് അപകീർത്തി ഉണ്ടാക്കാനുള്ള വാർത്തകൾ പടച്ചുവിടുകയാണ് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ തുടർച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളുടെ ഇത്തരം കള്ളക്കഥകളെ പ്രതിരോധിക്കുന്നതിന് ജനാധിപത്യബോധമുള്ള പൊതുസമൂഹം രംഗത്തിറങ്ങണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.