ചൈനയുടെ കോട്ട തകര്‍ത്ത് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നിലനിര്‍ത്തി. ലീഡ് നേടാന്‍ ഇരുടീമുകളും പാടുപെട്ട കലാശപ്പോരില്‍ 1–0നാണ് ഇന്ത്യയുടെ വിജയം.
ജുഗ്‌രാജ് സിങ് നേടിയ ഗോളിലാണ് ഇന്ത്യ ജയം നേടിയത്. ആദ്യ മൂന്ന് ക്വാര്‍ട്ടറുകളിലും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നാലാം ക്വാര്‍ട്ടറിന്റെ അവസാന ഘട്ടത്തിലാണ് ഗോള്‍ പിറന്നത്. മത്സരം അവസാനിക്കാൻ ഏഴു മിനിറ്റു മാത്രം ബാക്കി നില്‍ക്കെ അഭിഷേക് നൽകിയ പാസിൽ നിന്നായിരുന്നു ജുഗ്‍രാജ് ഗോളടിച്ചത്.
അഞ്ചാം തവണയാണ് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. 2011, 2016, 2018, 2021 വര്‍ഷങ്ങളിലും ഇന്ത്യയായിരുന്നു ചാമ്പ്യൻമാർ. 2018ൽ ഇന്ത്യയും പാകിസ്ഥാനും കിരീടം പങ്കിട്ടു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന റെക്കോഡ് ഇന്ത്യക്ക് ഒപ്പമാണ്. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും വിജയിച്ചാണ് കലാശപ്പോരിലും ഇന്ത്യ വിജയിച്ചു മുന്നേറിയത്. സെമിയില്‍ ദക്ഷിണ കൊയയെ 4–1ന് ഇന്ത്യ തോല്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.