21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 8, 2024
October 18, 2024
October 18, 2024
September 27, 2024
September 25, 2024
September 18, 2024
September 17, 2024
September 13, 2024
September 13, 2024
September 6, 2024

വയനാട് ദുരന്തം; സ്പോണ്‍സര്‍ഷിപ്പിന് അനുമതി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
September 18, 2024 11:09 pm

വയനാട്ടിലെ ചൂരൽമല മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ, കമ്പനികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽനിന്ന് സ്പോൺസർഷിപ്പ് സ്വീകരിക്കാൻ സർക്കാർ അനുമതിയായി. 

ജില്ലാ മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ സ്പോൺസർഷിപ്പ് സ്വീകരിച്ച് അർഹരായ കുട്ടികൾക്ക് നൽകാം. സ്പോൺസർഷിപ്പ് ഒറ്റത്തവണ സഹായധനം 18 വയസിനുശേഷം പിൻവലിക്കാവുന്ന തരത്തിൽ ജില്ലാ ശിശുസംരക്ഷണ ഓഫിസറുടെയും കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കും. പലിശ മാസംതോറും കുട്ടിയുടെ അക്കൗണ്ടില്‍ വരവുവയ്ക്കും. മാസ സ്പോൺസർഷിപ്പ് കുട്ടിയുടെയും കുട്ടിയെ പരിചരിക്കാൻ ശിശുക്ഷേമസമിതി നിശ്ചയിച്ച രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിൽ അതത് മാസം നിക്ഷേപിക്കാം.
പഠനാവശ്യത്തിനും മറ്റും തുക നൽകാൻ തയ്യാറാകുന്നവർക്ക് സ്പോൺസർഷിപ്പ് ആന്റ് ഫോസ്റ്റർ കെയർ കമ്മിറ്റിയുടെ അനുമതിയോടെ സ്ഥാപനങ്ങൾക്ക് നേരിട്ടു നൽകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.