കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ തുടര്‍ന്ന് നല്‍കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. അയ്യന്തോൾ സ്വദേശി കുണ്ടോളി വീട്ടിൽ നിധീന കെ എസ് നല്‍കിയ ഹർജിയിലാണ് പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേഴ്സ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. നിധീന 1,50,000 രൂപയുടെ കുറി വിളിച്ച് 60,000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിന്റെ പലിശ കൊണ്ട് കുറി വെച്ചു പോകുമെന്നാണ് സ്ഥാപനംഅറിയിച്ചിരുന്നത്. എന്നാല്‍ കുറി തീര്‍ന്നിട്ടും ഈ പണം നല്‍കിയില്ല.
പ്രസിഡന്റ് സി ടി സാബു മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ ഉപഭോക്തൃ കോടതി പരാതിക്കാരിക്ക് നിക്ഷേപസംഖ്യ 60,000 രൂപ തിരികെ നൽകുവാനും മാനസിക വ്യഥയ്ക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരമായി 25,000 രൂപ നഷ്ടം നൽകുവാനും ചെലവിലേക്ക് 5000 രൂപ നൽകുവാനും ഹർജി തിയ്യതി മുതൽ 9% പലിശ നൽകുവാനും വിധിക്കുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി വാദം നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.