30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 28, 2025
March 24, 2025
March 23, 2025
March 19, 2025
March 19, 2025
March 19, 2025
March 12, 2025
March 8, 2025
March 4, 2025
March 3, 2025

തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് ഗുണം ചെയ്തു

ആർക്കെതിരെയും അച്ചടക്ക നടപടിക്ക് ശുപാർശചെയ്യാതെ കെപിസിസി അന്വേഷണ റിപ്പോർട്ട് 
Janayugom Webdesk
തിരുവനന്തപുരം
September 20, 2024 8:54 pm

തൃശൂർ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് ഗുണം ചെയ്‌തെന്ന് കെപിസിസി അന്വേഷണസമിതി റിപ്പോർട്ട്. സിപിഐ(എം) ബിജെപി ധാരണയനുസരിച്ചാണ് പൂരം കലക്കിയത്. ഇതുപ്രകാരം സുരേഷ് ഗോപി പ്രശ്നംപരിഹരിക്കുന്ന തരത്തിൽ പൊലീസ് ഒത്തുകളിച്ചെന്ന് തൃശൂർ, ചേലക്കര മണ്ഡലങ്ങളിലെ തോൽവി പഠിച്ച അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു. രണ്ടിടത്തും വോട്ടുചേർക്കുന്നതിൽ ഉൾപ്പെടെ സംഘടനാവീഴ്ചകളുണ്ടായെന്നും കെ മുരളീധരന്റെ വരവ് ആശയക്കുഴപ്പമുണ്ടാക്കിയെന്നും കെപിസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. രാഷ്ട്രീയകാര്യ സമിതി അംഗമായ കെ സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ആര്‍ക്കെതിരെയും നടപടി ശുപാര്‍ശ ചെയ്യാതെയാണ് റിപ്പോര്‍ട്ട് കെപിസിസിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. തൃശൂരില്‍ കെ മുരളീധരന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം പി വിന്‍സെന്റും രാജിവച്ചിരുന്നു.

TOP NEWS

March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.