22 September 2024, Sunday
KSFE Galaxy Chits Banner 2

പരിശോധനയും ലൈസൻസുമില്ല; ഗ്രാമപ്രദേശങ്ങളില്‍ അനധികൃത അറവുശാലകൾ പെരുകുന്നു

Janayugom Webdesk
​ഹരിപ്പാട്
September 22, 2024 9:48 pm

ജില്ലയിലെ ഗ്രാമപ്രദേശങ്ങളിൽ അനധികൃത അറവുശാലകൾ പെരുകുന്നു. നിയമം കാറ്റിൽ പറത്തിയാണ് വഴിയോരങ്ങളിൽ മാംസവില്പന തകൃതിയായി നടക്കുന്നത്. ആരോഗ്യവകുപ്പ് പരിശോധിച്ച് സീൽ ചെയ്തുനൽകുന്ന മൃഗങ്ങളെ മാത്രമേകശാപ്പുചെയ്ത് വിൽപന നടത്താവൂ എന്നാണ് നിയമം. അറവുശാലകളും വിപണന കേന്ദ്രവും നടത്തുന്നതിന് പഞ്ചായത്ത് അധികൃതർ ലേലം ചെയ്തു നൽകുകയും വേണം. എന്നാൽ, മിക്ക തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലും ലേലമോ, ലൈസൻസോയില്ലാതെ അറവുശാലകൾവർദ്ധിച്ചുവരികയാണ്. 

അസുഖം ബാധിച്ചതും കിടപ്പിലായതും രോഗം വന്ന് ചത്തതും ഉൾപ്പടെയുള്ള മൃഗങ്ങളെ വെട്ടി മുറിച്ച് കച്ചവടം നടത്തുന്ന സംഭവങ്ങളും കുറവല്ല. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനയോ, ആരോഗ്യവകുപ്പിന്റെ മൃഗപരിശോധനയോ വ്യാപകമായി നടക്കാത്തതാണ് ഇത്തരം സ്ഥാപനങ്ങൾക്ക് വളമാകുന്നത്.
ആധുനിക സംവിധാനങ്ങളില്ലായിരുന്ന കാലത്ത് പോലും കാര്യക്ഷമമായി നടന്നിരുന്ന പരിശോധനകളും പിഴ ഈടാക്കലും എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും നടക്കുന്നില്ല.

കുളമ്പ് രോഗബാധിച്ച് ചത്ത മൃഗങ്ങളെ രാത്രിയിൽ വാഹനത്തിൽ കയറ്റി അറവുശാലകളിലെത്തിച്ച സംഭവം പോലും അടുത്തിടെ ഉണ്ടായി. കുട്ടനാട്ടിൽ കാൻസർ ഉൾപ്പടെയുള്ള മാറാരോഗങ്ങൾ കാലികളിൽ വർദ്ധിച്ചുവരുന്നത് ഇതോടെ ആശങ്കയിലായിട്ടുണ്ട്.
ഭക്ഷ്യയോഗ്യമല്ലാത്ത ഇത്തരം മാംസ വ്യാപാരം മനുഷ്യരിൽ രോഗ തീവ്രത വർദ്ധിപ്പിക്കുമെന്നും ആശങ്കയുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾ നിഷ്ക്രിയമായതോടെ പിഴയിനത്തിൽ പതിനായിര കണക്കിന് രൂപയാണ് നഷ്ടമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.