22 January 2026, Thursday

Related news

January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025
October 13, 2025
October 2, 2025
September 28, 2025

ബലാത്സംഗം ചെയ്തയാള്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപണം: അന്വേഷണത്തിനൊടുവില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ കുടുങ്ങി

Janayugom Webdesk
സംഭാൽ (യുപി)
September 22, 2024 11:15 pm

ബലാത്സംഗത്തിനിരയായ 17 കാരിയെ അമ്മയും ആണ്‍മക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. കുടുംബത്തിന് അപകീര്‍ത്തിയുണ്ടാകുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സെപ്തംബർ 18 ന് സഹോദരനും അമ്മയ്ക്കുമൊപ്പം മോട്ടോർ സൈക്കിളിൽ പോകുമ്പോൾ പെൺകുട്ടി വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

റിങ്കു എന്ന 20 കാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് മൂവരും കൊലപാതക പദ്ധതി തയ്യാറാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റിങ്കുവാണ് കൊലപാതകം നടത്തിയെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം അന്വേഷിക്കവെയാണ് ഇവര്‍തന്നെയാണ് പ്രതികളെന്ന് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.