ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ സെക്കൻ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
ഉണ്ണി മുകുന്ദൻ്റെ ജൻമദിനമായ സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതിയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്
മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് തമിഴ്, കന്നഡ ഭാഷകളിലും ഒരുപോലെ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പുതിയപോസ്റ്ററും മേൽവിവരിച്ചഭാഷകളിലും ഒരുപോലെയാണ് പുറത്തുവിട്ടിരിക്കുന്നത് മുഖത്തു തെറിച്ചു വീണ ചോരപ്പാടുകൾ, വേഷം.
സ്യൂട്ട്, ചുണ്ടിൽ എരിയുന്ന സിഗാറും ആകെ രക്തം പുരണ്ട ഒരു തലയെ കൈപ്പിടിയിൽ ഒതുക്കിയ രീതിയിലാണ് നായകനായ ഉണ്ണി മുകുന്ദൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. എല്ലാം ചോരമയം എന്നു തന്നെ പറയാം. തീ പാറുന്ന പ്രതികാരത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം സമീപകാലത്തെ ഏറ്റം മികച്ച ആക്ഷൻ ക്രൈം ത്രില്ലർ സിനിമയായിരിക്കും. അതിന് ഏറെ അനുയോജ്യമായ വിധത്തിൽത്തന്നെയുള്ളതാണ് പുതുതായി പുറത്തുവിട്ട ഈ പോസ്റ്ററും പ്രശസ്ത ആക്ഷൻ കോറിയോഗ്രാഫറായ കലൈകിങ്സ്റ്റനാണ് ഈ ചിത്രത്തിലെ ആക്ഷൻ ഒരുക്കിയിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ എന്ന നടൻ്റെ കരിയറിലെ ഏറ്റം ശ്രദ്ധേയമായ കഥാപാതമായിരിക്കും മാർക്കോ. ജഗദീഷ്, സിദ്ദിഖ്, ദുഹാൻ സിങ്, യുക്തി തരേജ, ശ്രീജിത് രവി,ദിനേശ് പ്രഭാകർ, മാത്യുവർഗീസ്, അജിത് കോശി, ഷാജി അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. രവി ബസ്‌റൂർ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം — ചന്ദ്രു സെൽവരാജ്. എഡിറ്റിംഗ്. ഷെമീർ മുഹമ്മദ് കലാസംവിധാനം — സുനിൽ ദാസ്. കോ-പ്രൊഡ്യൂസർ — അബ്ദുൾ ഗദ്ദാഫ്’
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. ബിനു മണമ്പൂർ പ്രൊഡക്ഷൻ എക്സിക്കുട്ടീവ്..ദീപക് പരമേശ്വരൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.