19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

സിദ്ദിഖിനെതിരെ തടസ ഹര്‍ജിയുമായി അതിജീവിത സുപ്രീംകോടതിയിൽ

Janayugom Webdesk
കൊച്ചി
September 25, 2024 10:25 am

സിദ്ദിഖിനെതിരായ ലൈംഗികാതിക്രമക്കേസിൽ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. തന്റെ ഭാഗം കൂടി കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് അതിജീവിത സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം ഇതിനിടെ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ചാലോചിക്കാൻ സിദ്ദിഖിൻ്റെ മകൻ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. ഇന്നോ നാളെയോ സുപ്രീംകോടതിയിൽ അപ്പീൽ നല്കാനിരിക്കെയാണ് അതിജീവിത തടസഹർജി സമര്‍പ്പിച്ചത്.

അതേസമയം, ബലാത്സംഗക്കേസില്‍ ഒളിവില്‍ തുടരുന്ന നടന്‍ സിദ്ദിഖിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പൊലീസ്. സിദ്ദിഖ് സംസ്ഥാനം വിട്ടുപോകാനുള്ള സാധ്യതയും പോലീസ് പരിശോധിച്ച് വരികയാണ്. ഇന്നലെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് സിദ്ദിഖ് ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു. സിദ്ദിഖിന്റെ എറണാകുളത്തുള്ള രണ്ട് വീടുകളിലും, പോകാൻ സാധ്യതയുള്ള ഹോട്ടലുകളിലും പൊലീസ് അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.