2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 8, 2024
December 7, 2024
December 6, 2024
December 4, 2024
December 3, 2024
December 1, 2024
November 29, 2024

കനത്ത മഴ; മുംബൈയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Janayugom Webdesk
മുംബൈ
September 26, 2024 9:08 am

കനത്ത മഴയെ തുടര്‍ന്ന് മുംബൈയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനിടിയിലാണ്. കുർള, ഘാട്കോപ്പർ തുടങ്ങിയ മേഖലകളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ മധ്യ റെയിൽവേയിൽ ലോക്കൽ ട്രെയിനുകൾ അനിശ്ചിതമായി വൈകുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലടക്കം നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ്. ഇൻഡിഗോ അടക്കം നിരവധി വിമാനങ്ങളും വഴിതിരിച്ചു വിട്ടിട്ടുണ്ട്. മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ സർവീസുകളും തടസ്സപ്പെട്ടതോടെ യാത്രക്കാരേറെ വലഞ്ഞു. 

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.