21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 21, 2025
April 20, 2025
April 19, 2025
April 19, 2025
April 15, 2025
April 15, 2025
April 13, 2025
April 9, 2025
April 7, 2025
March 31, 2025

” മില്യണർ” ചെന്നൈ കൊലപാതക പരമ്പര കളുടെ ഞെട്ടിപ്പിക്കുന്ന കഥ

Janayugom Webdesk
September 26, 2024 3:20 pm

എൺപത്‌ കാലഘട്ടത്തിൽ ചെന്നൈയിൽ നടന്ന ഇന്ത്യയെ ഞെട്ടിച്ച കൊലപാതക പരമ്പര കളുടെ കഥ വെബ്ബ് സീരീസ് രൂപത്തിൽ എത്തുന്നു. പ്രമുഖ സംവിധായകനായ സ്റ്റാൻലി വർഗീസ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന മില്യണർ, ബ്രെയിൻ ഫ്‌ളൈയിം സിനിമാസിനു വേണ്ടി ട്രീസ പീറ്റർ നിർമ്മിക്കുന്നു. അങ്കമാലിയിൽ ആദ്യ ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയായി.

എൺപത് കാലഘട്ടത്തിൽ ചെന്നൈയിൽ നടന്ന കൊലപാതക പരമ്പരയും, അതിനെ തുടർന്ന് നടന്ന c bcid അന്വേഷണവും പശ്ചാത്തലമാക്കി,
സസ്പെൻസ്, ആക്ഷൻ ത്രില്ലർ മൂഡിൽ നിർമ്മിക്കുന്ന മില്യണർ എല്ലാ പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രീകരിക്കുന്നത്. സിനിമ രംഗത്ത് വർഷങ്ങളുടെ അനുഭവങ്ങളുള്ള സ്റ്റാൻലി വർഗീസ് മികച്ച സാങ്കേതിക പ്രവർത്തകരുടെ സഹകരണത്തോടെയാണ് മില്യണർ അണിയിച്ചൊരുക്കുന്നത്. സിനിമാ രംഗത്ത് സജീവമായി പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന ബ്രെയിൻ ഫ്‌ളൈയിം സിനിമാസ്, മില്യണർ എന്ന വെബ്ബ് സീരീസിനു ശേഷം, ഒരു ഫീച്ചർ ഫിലിമും, മറ്റൊരു വെബ്ബ് സീരീസും നിർമ്മിക്കും.

ട്രീസ പീറ്റർ നിർമ്മിക്കുന്ന മില്യണർ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സ്റ്റാൻലി വർഗീസ്, ഡി. ഒ. പി — സനന്ദ് സതീശൻ, എഡിറ്റർ- രഞ്ജിത്ത് രതീഷ്, പ്രൊഡക്ഷൻ ഡിസൈനേഴ്സ് — അജയൻ റ്റി.കെ, നിത്യൻ സൂര്യകാന്തി, സംഗീതം ‑സുദേന്ദു, ആർട്ട് — പ്രദീപ് പേരാബ്ര, ശ്യാം, മേക്കപ്പ് — സുനിത ചെമ്പ്, ആക്ഷൻ ‑ബ്രൂസ്‌ലി രാജേഷ്, കോസ്റ്റ്യൂം — ഗീത മുരളി, കാസ്റ്റിംഗ് ഡയറക്ടർ — അനുരാധ, ചീഫ് അസോസിയേറ്റ് ഡയറക്ടർ — ഷിനാസ് മാലിൽ, അസോസിയേറ്റ് ഡയറക്ടർ — അനീഷ് കടമറ്റം, അസിസ്റ്റന്റ് ഡയറക്ടർ ‑രശ്മി പ്രീയ, ജസ്ന ജനീഫർ, ചീഫ് അസോസിയേറ്റ് ക്യാമറ — ലിനേഷ് പോൾ, അസോസിയേറ്റ് ക്യാമറ — ഫെബിൻ ബാബു, അസിസ്റ്റന്റ് ക്യാമറ — അജിൻ, ആൽബിൻ സ്റ്റാൻലി, സ്പോട്ട് എഡിറ്റർ‑ഷിനോ, പ്രൊഡക്ഷൻ മാനേജർ — സുമേഷ് തുറവൂർ, ലൊക്കേഷൻ മാനേജർ — ജോബി നെല്ലിശേരി, സ്റ്റിൽ — സോണി അട്ടച്ചാക്കൽ, യൂണീറ്റ് — മദർലാന്റ്, പി.ആർ.ഒ — അയ്മനം സാജൻ.

രജിത് കുമാർ, മനു വർമ്മ, മാഹിൻ ബക്കർ, ഫ്രെഡറിക്, ആൽബിൻ, ചന്ദ്രൻ, ജോബി നെല്ലിശേരി, അജയൻ, നിത്യൻ സൂര്യകാന്തി, ജിജേഷ് കണ്ണനൂർ, രാജീവ്, വില്യം, നാസർ മുപ്പത്തടം, അമേയ, പ്രിയ മരിയ, ജീൻസി ചിന്നപ്പൻ, ഗായത്രി, ആദിയ, മഹി, ബിന്ദു വാരാപ്പുഴ, സുനിത സുദി, ദിയ വിദ്യാധരൻ, രശ്മി പ്രീയ, അമൂല്യ, ബിച്ചു അനീഷ്, അഞ്ജലി എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.