19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
October 9, 2024
October 9, 2024
September 26, 2024
August 22, 2024
August 19, 2024
May 29, 2024
November 22, 2023
November 1, 2023
October 11, 2023

തിരുവോണം ബമ്പർ വില്പന 48 ലക്ഷത്തിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
September 26, 2024 9:36 pm

തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 48 ലക്ഷത്തിലേക്ക്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേർക്ക് നൽകുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം അഞ്ച് ലക്ഷവും രണ്ട് ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമാണ് ഭാഗ്യശാലികള്‍ക്കു ലഭിക്കുക. നിലവിൽ അച്ചടിച്ച 60 ലക്ഷംടിക്കറ്റുകളിൽ 47,16,938 എണ്ണം വിറ്റഴിഞ്ഞു. 

ജില്ലാ അടിസ്ഥാനത്തിൽ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്പനയിൽ മുന്നിൽ. സബ് ഓഫിസുകളിലേതുൾപ്പെടെ 8,65,330 ടിക്കറ്റുകളാണ് ഇവിടെ വിറ്റഴിക്കപ്പെട്ടത്. 6,19,430 ടിക്കറ്റുകൾ വിറ്റഴിച്ച് തിരുവനന്തപുരവും 5,72,280 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. കേരളത്തിൽ മാത്രമാണ് സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വില്പനയെന്നും പേപ്പർ ലോട്ടറിയായി മാത്രമാണ് വില്പനയെന്നുമുള്ള അവബോധ പരിപാടി വകുപ്പ് നടത്തുന്നുണ്ട്. ഹിന്ദിയ്ക്കൊപ്പം, തമിഴ് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരേയുള്ള അവബോധ പരിപാടി നടത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.